- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ വിന്റര്‍ ബെല്‍ സംഘടിപ്പിച്ചു.
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ വിന്റര്‍ ബല്‍ എന്ന പേരില്‍ ക്രിസ്തുമാസ്, ന്യൂയിര്‍ സെലിബ്രേഷന്‍ സംഘടിപ്പിച്ചു.
സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപളളത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂര്‍ ക്രിസ്തുമസ്, ന്യൂയര്‍ സന്ദേശവും കൈമാറി.
തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ കറ്റാനം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story