- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബീറ്റസ് ഓഫ് ബഹ്റൈന്‍ വിദ്യാഭ്യാസ സഹായം കൈമാറി
ബീറ്റസ് ഓഫ് ബഹ്റൈന്‍ 'കരുണയിന്‍ ഹൃദയതാളം ' എന്ന തങ്ങളുടെ കാരുണ്യ പദ്ധതിയിലൂടെ വയനാട് സ്വദേശി ആയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്കു ഒരു ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നല്‍കി.
2025 ജനുവരി രണ്ടാം തീയതി ഉമ്മല്‍ ഹസ്സം ബാങ്കോക് റെസ്റ്ററന്റ് ഹാളില്‍ ബീറ്റസ് ഓഫ് ബഹ്റൈന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തപെട്ട ചടങ്ങില്‍ ബഹ്റൈന്‍ മാര്‍ത്തോമ്മ പാരിഷ് സഹവികാരി റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി നിശ്ചിത തുക കൈമാറി.
ഷിബു മലയില്‍ സാന്നിഹിതന്‍ ആയിരുന്നു.
വിദ്യാര്‍ത്ഥിക്കു വേണ്ടി വി ഫോര്‍ വയനാട് ഭാരവാഹി ശ്രി ഫിലിപ്പ് പി വി തുക ഏറ്റുവാങ്ങി.പ്രമേഹം ബാധിച്ച് കാല് മുറിക്കപ്പെട്ട മാവേലിക്കര സ്വദേശിക്ക് ഉപജീവന മാര്‍ഗമായി ഒരു മുചക്ര വാഹനം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഇതിനോടു അനുബന്ധിച്ച നടന്നു വരുന്നു.
സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ കരുതുവാന്‍ ബീറ്റസ് ഓഫ് ബഹ്റൈന്‍ എന്നും പ്രതിജ്ഞബദ്ധര്‍ ആണെന്ന് അറിയിച്ചു.2024 ഡിസംബര്‍ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോള്‍ റൗണ്ട്‌സിലൂടെ സമാഹരിച്ച തുകയില്‍ നിന്നാണ് ഇത് നല്‍കാന്‍ സാധിച്ചത് എന്ന് കണ്‍വീനര്‍മാര്‍ റിജോ ചാക്കോ, അജീഷ് സൈമണ്‍, ബോണി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .