- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബഹ്റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിഷ്വല്‍ സ്റ്റോറി ടെല്ലിങ്ങ് ഫിലിം വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു
ബഹ്റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി ചലച്ചിത്ര പ്രേമികള്‍ക്കായി ഏപ്രില്‍ 3 വ്യാഴാഴ്ച മുതല്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വിഷ്വല്‍ സ്റ്റോറി ടെല്ലിങ് ഫിലിം വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീ സണ്ണി ജോസഫാണ് ഈ ചലച്ചിത്ര പഠന കളരി നയിക്കുന്നത്. വ്യത്യസ്തതയുടെ പാതയിലൂടെ ചലച്ചിത്ര കഥകളെ എങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു ഗൃഹിതകമായ അനുഭവമാക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രായോഗിക ക്ലാസുകളും, ചലച്ചിത്ര വിസ്താരവും വിശകലനവും ഈ ശില്‍പശാലയില്‍ ഉള്‍ക്കൊള്ളുന്നതായി സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
സീറ്റുകള്‍ പരിമിതമാണ്, ആകയാല്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം 34020650 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു ഫിലിം ക്ലബ്ബ് കണ്‍വീനര്‍ അരുണ്‍ ആര്‍ പിള്ള അറിയിച്ചു.




