മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഇന്‍ഡോര്‍ ഗയിംസ് വിഭാഗം സംഘടിപ്പിക്കുന്ന ബി.കെ.എസ് ഓപ്പണ്‍ ജുനിയര്‍ - സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 18 ന് ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ മെയ് 26 വരെ നീണ്ടു നില്‍ക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.

ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ക്കു പുറമെ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വേണ്ടിയുള്ള ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് , 45 വയസ്സിനും 50 വയസ്സിനും മുകളിലുള്ളവര്‍ക്കായി പ്രത്യേകം പ്രത്യേകം മാസ്റ്റേര്‍സ് ഡബിള്‍സ്, ജംബിള്‍ഡ് ഡബിള്‍സ് 85+, 100+മത്സരങ്ങളുമാണ് ടൂര്‍ണ്ണമെന്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

85+ല്‍ കളിക്കാരില്‍ ഒരാള്‍ക്ക് 35 വയസ്സോ അതില്‍ കുറവോ പ്രായവും, 100+ല്‍ കളിക്കാരില്‍ ഒരാള്‍ക്ക് 45 വയസ്സോ അതില്‍ കുറവോ ഉണ്ടായിരിക്കണമെന്നും ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 13ന് വരെ നീട്ടിയിരിക്കുന്നതായും ഇന്‍ഡോര്‍ഗയിംസ് സെക്രട്ടറി നൗഷാദ്.എം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നൗഷാദ്.എം 39777801

തൃപ്തിരാജ് 33078662