ഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി കെ എസ് എഫ്) മനാമ കെ സിറ്റി ബിസിനസ്സ് സെന്ററില്‍ സംഘടിപ്പിച്ച ഓണാഘോഷം 2024 സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തു ചേരലായി. ആഘോഷ പരിപാടികള്‍ ബി കെ എസ് എഫ് സീനിയര്‍ അംഗവും പ്രവാസി ഗൈഡന്‍സ് ഫോറം ചെയര്‍മാനുമായ ജോണ്‍ പനക്കല്‍ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മയുടെ പ്രവര്‍ത്തകരും കുടുംബിനികളും ചേര്‍ന്ന് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ കായിക പരിപാടികളും ഏവരുടെയും പ്രശംസ നേടി. 200 ഓളം വരുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ അടക്കം 750ല്‍ അധികം പേര്‍ പങ്കെടുത്ത പരിപാടി വന്‍ വിജയ പ്രദമാക്കിയവര്‍ക്ക് ബി കെ എസ് എഫ് കമ്മ്യൂണിറ്റി ഹെല്പ് ലൈന്‍ നന്ദി അറീയിച്ചു.