മനാമ:പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ബഹറിന്‍ ചാപ്റ്ററിന്റെ ആദ്യ പ്രസിദ്ധീകരണമായ സുനില്‍ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ് എന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശന കര്‍മ്മം ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു പ്രിയദര്‍ശിനി ബഹറിന്‍ ചാപ്റ്റര്‍ കോഡിനേറ്റര്‍ സൈദ് എം എസ് അധ്യക്ഷതയില്‍ ബഹറിന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു.

പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആര്‍എഫ് മുന്‍ ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് ആണ്. ബഹറിന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ മുഖ്യാഥിതി ആയിരുന്നു. യാത്ര പ്രേമിയും ചലച്ചിത്രകാരനുമായ ശ്രീ അജിത് നായര്‍ സദസിനു പുസ്തകം പരിചയപ്പെടുത്തി.

ഒഐസിസി വര്‍ക്കിങ് പ്രസിഡന്റ് ശ്രീ ബോബി പാറയില്‍, ഒഐസിസി ജനറല്‍ സെക്രട്ടറി ശ്രീ മനു മാത്യു , മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, അലക്‌സ് മഠത്തില്‍ , നോവലിസ്റ്റ് ആദര്‍ശ് മാധവന്‍കുട്ടി, ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ , യാത്ര സമിതി മുന്‍ ചെയര്‍മാന്‍ കെ ടി സലിം , പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, ഐടി സംരംഭകയും കണ്ണൂര്‍ ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഹര്‍ഷ ശ്രീഹരി, അജിത് കണ്ണൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാത്രാവിവരണം രചിച്ച സുനില്‍ തോമസ് റാന്നി മറുപടി പ്രസംഗം നടത്തി.

പുസ്തകം ആമസോണിലും കേരള ബുക്ക് സ്റ്റോറിലും ഓണ്‍ലൈനില്‍ നിലവില്‍ ലഭ്യമാണ് . പ്രാദേശിക ടൂറിസം കരുത്താര്‍ജിക്കുവാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ യാത്ര വിവരണത്തിന് മികച്ച സ്വീകാര്യതയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്. ഇത് നല്‍കുന്ന ഊര്‍ജം അടുത്ത പുസ്തകം ഉടന്‍ ഇറക്കാനുള്ള പരിശ്രമത്തിലാണ് മുന്നോട്ടു പോകുന്നത്.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ബിബിന്‍ മാടത്തേത്ത് സ്വാഗതവും അക്കാദമി കൗണ്‍സില്‍ മെമ്പര്‍ ജീസന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു . അക്കാദമിക് കൗണ്‍സിലര്‍മാരായ ജലീല്‍ മുല്ലപ്പള്ളി, പ്രദീപ് മേപ്പയൂര്‍, നൈസാം അബ്ദുല്‍ ഗഫൂര്‍, സല്‍മാന്‍ ഫാരിസ് ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ജിബി കളിക്കല്‍, മേഘ ജോസഫ്, അഷറഫ് പുതിയപാലം, ഒഐസിസി നേതാക്കളായ റംഷാദ് അയലക്കാട്, ജേക്കബ് തേക്കുതോട്, ഗിരീഷ് കാളിയത് എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.