ഹ്റൈന്‍ പൊന്നാനിക്കാരുടെ കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പവിഴദ്വീപിലെ പൊന്നാനിക്കാര്‍ 2025 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ബാബു കണിയാംപറമ്പില്‍, സെക്രട്ടറി സക്കരിയ ചുള്ളിക്കല്‍ , ട്രഷറര്‍ ഷമീര്‍ പൊന്നാനി, രക്ഷാധികാരി റസാഖ് ചെറുവളപ്പില്‍ , ജോയിന്റ് സെക്രട്ടറി ഷാജി നെസ്റ്റോ , വൈസ് പ്രസിഡന്റ് പ്രദീപ് , എക്‌സിക്യൂട്ടീവ് മെംബേര്‍സ്

ഷാഫി ,ഹബീബ് , പ്രസാദ് ,സുജീര്‍ , ബിനു , അന്‍വര്‍ , അബ്ദുള്‍ റഷീദ് , ആഷിഖ് , സുമേഷ് പനിച്ചോത് , രാജേഷ് കുമാര്‍ , വേണു , ഹകീല്‍ എന്നിവര്‍ സ്ഥാനമേറ്റു.

പുതിയ ഭാരവാഹികള്‍ കൂട്ടായ്മയുടെ ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുവാനും,പൊന്നാനിക്കാരുടെ കലാ സാംസ്‌കാരിക കലോത്സവം പോന്നോത്സവം 2025 നടത്തുവാനും , പ്രശസ്ത ടീമുകളെ പങ്കെടുപ്പിച്ചുള്ള

വടംവലി മത്സരം നടത്തുവാനും തീരുമാനിച്ചു.

ബഹ്റൈനിലുള്ള പൊന്നാനി താലൂക്ക് നിവാസികളെ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായകൂട്ടായ്മയില്‍ അംഗമമാകുവാനും പ്രവര്‍ത്തിക്കുവാനും പുതിയ കമ്മറ്റി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.