- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ' കാലിക്കറ്റ് വൈബ്‌സ് ' സംഘടിപ്പിച്ചു
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ( കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍) പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ക്കാര്‍ക്കായി 'കാലിക്കറ്റ് വൈബ്‌സ്' എന്ന പേരില്‍ മനാമ ഗാര്‍ഡനില്‍ വെച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ഒന്നിച്ചിരുന്നും, തമാശകള്‍ പറഞ്ഞും, പാട്ട് പാടിയും നൃത്തം ചെയ്തും ഒത്തുചേരല്‍ വര്‍ണാഭമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച നിരവധി വിനോദ മത്സരങ്ങളും 'കാലിക്കറ്റ് വൈബ്‌സ് ' എന്ന പേരില്‍ ഒരുക്കിയ വ്യത്യസ്തമായ സായാഹ്നത്തിന് മാറ്റുകൂട്ടി.
പവിഴദ്വീപിലെ കോഴിക്കോട്ടുകാരായ നിരവധി പേര്‍ ' കാലിക്കറ്റ് വൈബ്‌സ് ' ല്‍ പങ്കെടുത്തു.പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ രക്ഷാധികാരി കെ. ജനാര്‍ദ്ദനന്‍ ' കാലിക്കറ്റ് വൈബ്‌സ് ' ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവകുമാര്‍ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രജി ചേവായൂര്‍ സ്വാഗതവും, ട്രഷറര്‍ മുസ്തഫ കുന്നുമ്മല്‍ നന്ദിയും പ്രകാശിപ്പിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വനിതാ വിഭാഗം ' കാലിക്കറ്റ് വൈബ്‌സ്' ന് നേതൃത്വം നല്‍കി