- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കൊയിലാണ്ടിക്കൂട്ടം അവാലി കാര്‍ഡിയാക് സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ അവാലിയിലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്റരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹൃദയശാസ്ത്രക്രിയക്ക് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന അവാലി ബ്ലഡ് ബാങ്കിലെ അറിയിപ്പ് പ്രകാരം കൊയിലാണ്ടിക്കൂട്ടം ഒരുക്കിയ ക്യാമ്പില്‍ നാല്‍പ്പതോളം പേര് രക്തം നല്‍കി. ചെയര്‍മാന്‍ കെ. ടി. സലിം, ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍, ട്രെഷറര്‍ നൗഫല്‍ നന്തി, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഹരീഷ് പി. കെ, വര്‍ക്കിംഗ് പ്രസിഡന്റ് രാകേഷ് പൗര്‍ണ്ണമി, വര്‍ക്കിംഗ് സെക്രട്ടറി അരുണ്‍ പ്രകാശ്, ചാരിറ്റി കണ്‍വീനര്‍ ഇല്യാസ് കൈനോത്ത്, മീഡിയ കണ്‍വീനര്‍ ശിഹാബ് പ്ലസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജബ്ബാര്‍ കുട്ടീസ്, ആബിദ് കുട്ടീസ്, ഷഹദ് പി. വി, വനിതാ വിഭാഗം കണ്‍വീനര്‍ ആബിദ ഹനീഫ്, അംഗങ്ങളായ ഷംന ഗിരീഷ്, അരുണിമ രാകേഷ്, സിന്ത ഇല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.
രക്ത ദാന ക്യാമ്പില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ഭാരവാഹികളും, ബ്ലഡ് ബാങ്ക് അധികൃതരും നന്ദി രേഖപ്പെടുത്തി.