- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദഅവാ സംഗമം സംഘടിപ്പിച്ചു
മനാമ: ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദഅവ സംഗമം സംഘടിപ്പിച്ചു. ഇസ്ലാമിക ദഅവത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പ്രഭാഷകനും ദാറുല്‍ ബയ്യിന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്‌കൂള്‍ ഡയറക്റ്ററുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ചു സംസാരിച്ചു.
ഇസ്ലാമിക ദഅവ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഇന്നത്തെ ലോകത്ത് എത്രത്തോളം വിശിഷ്ടമാണെന്ന് അദ്ദേഹം വിശദമായി തന്നെ അവതരിപ്പിച്ചു. നമ്മള്‍ അനുഭവിക്കുന്ന ഹിദായത്തിന്റെ മഹത്തായ അനുഗ്രഹത്തെ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും ഉദ്‌ബോധിപ്പിച്ചു.
46 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ടിപി അബ്ദുറഹ്‌മാന്‍ സാഹിബിനെ ചടങ്ങില്‍ ആദരിച്ചു. ഷൈഖ ഹെസ്സ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയരക്റ്റര്‍ ഷൈഖ് മുഹമ്മദ് ഹുസൈന്‍ അല്‍ ഹസന്‍ ടിപിക്ക് മൊമന്റോ നല്‍കി.
ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്റര്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്തുസൈഫുള്ള ഖാസിം ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ അബ്ദുല്‍ റഹ്‌മാന്‍ മുളങ്കോത്ത് അധ്യക്ഷത വഹിച്ചു. ബഷീര്‍ മദനി, മൂസാ സുല്ലമി, നൗഷാദ് സ്‌കൈ, മനാഫ് സി കെ. എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു.
റയീസ് മുഹമ്മദ് സ്വാഗതവും സുഹൈല്‍ മേലടി നന്ദി പ്രകാശനവും നടത്തി.യൂസുഫ് കെപി, മുബാറക് വികെ, ഇഖ്ബാല്‍ അഹ്‌മദ്, അബ്ദുല്ല പുതിയങ്ങാടി, നസീഫ് സൈഫുള്ള, മായന്‍ കൊയ്ലാണ്ടി, അസ്ഹര്‍ അബൂബക്കര്‍, അബ്ദുല്‍ ഷുക്കൂര്‍, ഷാഹില്‍ മദനി, നവാഫ് ടിപി, സമീര്‍ മട്ടന്നൂര്‍, റിഫ്ഷാദ് അബ്ദു റഹ്‌മാന്‍, രഹീസ് മുള്ളങ്കോത്ത്, ഹിഷാം, വനിതാ വിംഗ് പ്രവര്‍ത്തകരായ സബീല യൂസുഫ്, സീനത്ത് സൈഫുള്ള, നസീമ സുഹൈല്‍, ശസ്മിന രയീസ്, അയിഷ സക്കീര്‍, മുഹ് സിനാ റഹീസ്, ഫാതിമ റിഫ്ഷാദ്, നാഷിതാ നസീഫ് എന്നിവര്‍ പരിപാട് നിയന്ത്രിച്ചു.




