മനാമ : ബഹ്റൈന്‍ ഇന്ത്യ കള്‍ചറല്‍ ആന്‍ഡ് ആര്‍ട്‌സ് സെര്‍വിസിന്റെയും (ബികാസ് ) കോണ്‍വെക്‌സ് മീഡിയയുടെയും ആഭിമുഖ്യത്തില്‍ ''ദീപാവലി ഉത്സവ് 2024'' ആഘോഷിക്കുന്നു . നവംബര് എട്ട് വെള്ളിയാഴ്ച ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഇരുപതോളം ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ പങ്കെടുക്കും. കൂടാതെ വിവിധ സാംസ്‌കാരിക പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ പതിനായിരത്തില്‍ പരം ആളുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത് .

''നാനാത്വത്തില്‍ ഏകത്വം'' എന്ന ആപ്തവാക്യം പ്രദര്‍ശിപ്പിക്കുന്ന ആഘോഷത്തില്‍ സാംസ്‌കാരിക തനിമയുടെ നിറങ്ങള്‍ ചാര്‍ത്തുന്ന രംഗോലി , പൗരാണിക നാടന്‍ കളികള്‍ , വിവിധ സംസ്ഥാനിങ്ങളിലെ നാടോടി നൃത്തം , ക്ലാസ്സിക്കല്‍ നൃത്ത രൂപങ്ങള്‍ , ഫുഡ് സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും . കൂടാതെ അന്നേദിവസം വൈകുന്നേരം പ്രശസ്ത പിന്നണി ഗായകന്‍ നിഖില്‍ മാത്യു , റിയാലിറ്റി ഷോ താരങ്ങള്‍ ആയ ഋതുരാജ് , ശ്രീലക്ഷ്മി , യദു കൃഷ്ണ , വയലിനിസ്റ്റ് വിഷ്ണു എസ് നായര്‍ തുടങ്ങിയ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് അരങ്ങേറും .

രംഗോലി മത്സരം , കൂടാതെ മറ്റു കലാപരിപാടികള്‍ക്കും പങ്കെടുക്കാന്‍ താല്പര്യമുള്ള ആളുകള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ് . Mob: 38993561,66339323.

മനാമയിലെ ഗള്‍ഫ് കോര്‍ട്ട് ഹോട്ടലില്‍ വച്ച് നടന്ന പ്രത്രസമ്മേളനത്തില്‍ ബികാസ് പ്രസിഡന്റ് ഭഗവാന്‍ അസര്‍പോടെ, കോണ്‍വെക്‌സ് മാനേജിങ് ഡയറക്ടര്‍ അജിത് നായര്‍ കൂടാതെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആയ സന്തോഷ് ആവള , സൂരജ് കുലശേഖരം , സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു .