- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
40 ബ്രദേഴ്സ് ജില്ലാ കപ്പ് സീസണ്‍ 3 നാളെ മുതല്‍ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍
ബഹ്റൈനിലെ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്സ് 2025 നവംബര്‍ 13-14-15 തിയ്യതികളിലായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നു സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.'ജില്ലാ കപ്പ് സീസണ്‍ 3' എന്ന പേരില്‍ സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ ജില്ലകളെ ആസ്ഥാനമാക്കി കെഎം സി സി കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് , വയനാട്, ബി എം ഡി എഫ് മലപ്പുറം, പാലക്കാട്, തൃശൂര്‍ കൂടാതെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ സൗത്ത് സോണ്‍ എന്നപേരില്‍, എട്ടു ജില്ലകളില്‍ നിന്നായി എട്ടു പ്രഗത്ഭ ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിലും ഇന്ത്യയില്‍ നിന്നുള്ള 3 ഗസ്റ്റ് പ്ലെയര്‍ക്കും കളിയ്ക്കാന്‍ അവസരമുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.
വിജയികള്‍ക്ക് 400 യു എസ് ഡോളര്‍ പ്രൈസ്മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 200 യു എസ് ഡോളറും ട്രോഫിയും കൂടാതെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍, മികച്ച ഡിഫെന്റര്‍, ഓരോ കളിയിലെയും മികച്ച കളിക്കാരന്‍ എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ നല്‍കും. ഇതിനോടൊപ്പം തന്നെ 40 വയസ്സിനു മുകളിലെ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് 'വെറ്ററന്‍സ് കപ്പ് സീസണ്‍ 3' യും സംഘടിപ്പിക്കുന്നുണ്ട്.
മലബാര്‍ എഫ് സി, കേരള യുണൈറ്റഡ് എഫ് സി, ഡ്രീം ഗെയ്സ് എഫ് സി, പി എല്‍ എസ് മറീന എഫ്സി, ബഹ്റൈന്‍ പ്രതിഭ എഫ് സി, ഗോവന്‍ വെറ്ററന്‍സ്, സോക്കര്‍ എഫ് സി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്, നവംബര്‍ 13നു രാത്രി 9 മണി മുതലാണ് കളികള്‍ ആരംഭിക്കുന്നത്. അതിനോടൊപ്പം തന്നെ ബഹ്റൈനിലെ പ്രശസ്ത അക്കാദമികളിലെ കുട്ടികളുടെ ടൂര്‍ണമെന്റ് നവംനര്‍ 15നു നടത്തപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ 40 ബ്രദേഴ്സ് പ്രസിഡന്റ് ഹലീല്‍ റഹ്മാന്‍, ട്രഷറര്‍ ഇബ്റാഹീം ചിറ്റണ്ട , റഷീദ് വടക്കാഞ്ചേരി, മുസ്തഫ ടോപ്മാന്‍, ശറഫുദ്ധീന്‍ മാട്ടൂല്‍, ഇസ്മായില്‍ എലത്തൂര്‍, നൗഫല്‍ കണ്ണൂര്‍ ജെ പി കെ തിക്കോടി, ശിഹാബ് പ്ലസ്, പ്രസാദ് എന്നിവര്‍ പങ്കെടുത്തു




