ഗുദൈബിയ കൂട്ടം ഓണാഘോഷം 'ഓണത്തിളക്കം2024' ന്റെ ഭാഗമായി ട്യൂബ്ലിയില്‍ ഉള്ള ലേബര്‍ ക്യാമ്പിലെ ഇരുനൂറോളം ആളുകള്‍ക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി.രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോണ്‍, അഡ്മിന്‍ സുബീഷ് നിട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടൂബ്ലി ലേബര്‍ ക്യാമ്പില്‍ വച്ച് ഭക്ഷണ വിതരണം നടന്നു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഗോപിനാഥന്‍, ജിഷാര്‍ കടവല്ലൂര്‍, രേഷ്മ മോഹന്‍ കോഡിനേഷന്‍ മെമ്പര്‍മാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീര്‍ സുബൈര്‍കുട്ടി എന്നിവര്‍ പങ്കെടുത്തു