- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
പ്രവാസി വോട്ട് ചേര്‍ക്കാനായി ദശ ദിന പ്രവാസി ഹെല്പ് ഡസ്‌ക്
മനാമ. കെഎംസിസി ബഹ്റൈന്‍ കരുത്തുറ്റ ജനാധിപത്യത്തിന് പ്രവാസിയുടെ കയ്യൊപ്പ് എന്ന ഷീര്‍ഷകത്തില്‍ ദശദിന പ്രവാസി വോട്ട് ചേര്‍ക്കല്‍ ഹെല്പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.കെഎംസിസി ആസ്ഥാനത് ആരംഭിച്ച ഹെല്പ് ഡസ്‌ക് കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
ബീഹാര്‍ മോഡലില്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ കേരളത്തിലും വെട്ടിയ സാഹചര്യത്തില്‍ സ്വന്തം വോട്ട് ലിസ്റ്റില്‍ ഉണ്ടോ എന്ന് ഓരോ പൗരനും സ്വയം ഉറപ്പു വരുത്തി വോട്ട് ഇല്ലെങ്കില്‍ ചേര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിന് പുറത്തുള്ള നിരവധി പ്രവാസികളുടെയും വോട്ടുകള്‍ വെട്ടി മാറ്റപ്പെട്ട അവസ്ഥയിലാണ്
യോഗത്തില്‍എ പി ഫൈസല്‍ അധ്യക്ഷനായിരുന്നു.വേള്‍ഡ് കെഎംസിസി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ , സംസ്ഥാന ഭാരവാഹികളായ അസ്ലം വടകര, അഷ്റഫ് കക്കണ്ടിഎന്നിവര്‍ പ്രസംഗിച്ചു.അഷ്റഫ് തോടന്നൂര്‍ സ്വാഗതവും അഷ്റഫ് അഴിയൂര്‍ നന്ദിയും പറഞ്ഞു.
സാജിദ് അരൂര്‍, സുബൈര്‍ കൊടുവള്ളി, അന്‍സാര്‍ വടകര, എന്നിവര്‍ നേതൃത്വം നല്‍കി.
വോട്ട് ചേര്‍ക്കേണ്ടവര്‍
34599814 ,33782478
39603415,39881099
എന്നീ നമ്പറുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.