മുഹറഖ് പ്രദേശത്തെ മലയാളികളുടെ ശ്രദ്ധേയമായ കലാ-സാംസ്‌കാരിക സംഘടനയായി മാറിയിരിക്കുന്ന 'മുഹറഖ് കസിനോ കൂട്ടായ്മ' ഇഫ്താര്‍ സംഗമവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍, ബഹ്റൈന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള മലയാളി താരം മുഹമ്മദ് ബാസില്‍ ആദരിക്കപ്പെട്ടു.

തുടര്‍ന്ന്, PGF ന്റെ 'മികച്ച കൗണ്‍സിലര്‍ അവാര്‍ഡ്' നേടിയ മുഹമ്മദ് റഫീഖ് ഒപ്പം,പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീമതി ദിവ്യ പ്രമോദ്, ദിയ, ദിശ എന്നിവരെയും ആദരിച്ചു.

സംഘടനയുടെ ഭാരവാഹികളായ അബ്ദുല്‍ റഹ്‌മാന്‍ പട്‌ല, നിസാര്‍ മാഹി, ബാബു MK, ഹക്കിം പാലക്കാട്, ആഷിം കണ്ണൂര്‍, മുജീബ് വെളിയംകൊട്, അബൂബക്കര്‍, ആഷിക്ക് കാസര്‍ഗോഡ്, ബഷീര്‍ വെളിയംകൊട്, പ്രദീപ് കാട്ടില്‍പറമ്പില്‍, ആനന്ദ് വേണുഗോപാല്‍ നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വനിതാ വിഭാഗം ഭാരവാഹികളായ ഷംഷാദ് അബ്ദുല്‍റഹ്‌മാന്‍, ദീപ ബാബു, ഷൈനി മുജീബ്, റഷീദ ആഷിം, ശബാന ആഷിക്ക് എന്നിവരും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.മുഹറഖ് പ്രദേശത്തെ കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലമായി ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.