- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഇന്ത്യന്‍ സ്‌കൂള്‍ 'നിഷ്‌ക' ഫെസ്റ്റിവല്‍ ആഘോഷിച്ചു
മനാമ:ഇന്ത്യന്‍ സ്‌കൂളില്‍ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമേകുന്ന 'നിഷ്‌ക-2024' അരങ്ങേറി. ഇസ ടൗണ്‍ കാമ്പസിലെ ജഷന്മാള്‍ ഓഡിറ്റോറിയത്തിലാണ് കൊമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ പ്രതിഭാ ഉത്സവം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി ദീപം തെളിയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ അസി.സെക്രട്ടറി & മെമ്പര്‍-അക്കാദമിക്സ് രഞ്ജിനി മോഹന്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്രധാന അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അബിഗെയ്ല്‍ എലിസ് ഷിബു, കെസികരെന ലിബിന്‍, മേഘ ആന്‍ റെബി, ആവണി. കെ ദീപക്, ഫാത്തിമ മുഹമ്മദ് നലീം എന്നിവര്‍ അവതാരകരായിരുന്നു. ക്ലാസ് റൂം പഠനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനാണ് നിഷ്‌ക. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളുടെ വിവിധ മേഖലകളിലെ പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി ക്വിസ് മാസ്റ്റര്‍ രാജേഷ് നായര്‍ ക്വിസ് മത്സരം നയിച്ചു. 11-ാം ക്ലാസിലും 12-ാം ക്ലാസിലും ഡിസ്പ്ലേ ബോര്‍ഡ് മത്സരം നടത്തി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാലഡ് നിര്‍മ്മാണ മത്സരമായിരുന്നു ഈറ്റ്-ഫിറ്റ്. ഫാഷനിസ്റ്റ മത്സരം ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു. വകുപ്പ് മേധാവികളായ ബിജു വാസുദേവന്‍ (കൊമേഴ്സ്), രാജേഷ് നായര്‍ (ഹ്യുമാനിറ്റീസ്) എന്നിവരും സംഘവും പരിപാടികള്‍ ഏകോപിപ്പിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി എന്നിവര്‍ ജേതാക്കളെ അനുമോദിച്ചു.
മത്സര വിജയികള്‍:
ഈറ്റ്-ഫിറ്റ് സാലഡ് നിര്‍മ്മാണം: 1. നിദ ഫാത്തിമ-11 ഡി, 2. ക്രിസ്റ്റഫര്‍ ചാക്കോ പി-11 എ, 3. നിക്കോള്‍ ഫ്രാന്‍സെസ്‌ക- 11 എ, ഹുസൈന്‍ ഷേക്കര്‍- 12 ആര്‍.
ക്ലാസ് 11 ഡിസ്‌പ്ലേ ബോര്‍ഡ് മത്സരം: 1. 11എ ,2. 11 എഫ്, 3.11ഇ.
ക്ലാസ് 12 ഡിസ്‌പ്ലേ ബോര്‍ഡ് മത്സരം: 1.12 ഇ ,2.12 ആര്‍ ,3.12 എസ് .
ക്വിസ്: 1. ഉത്ര നാച്ചമ്മയി, ആരാധ്യ കാനോടത്തില്‍, മോഹിത് സേത്തി (12 എഫ്). 2. സെയ്ദ് സയാന്‍, അയാന്‍ അഷ്റഫ്, കെവിന്‍ ഷോണ്‍(12ഡി).
സിമ്പോസിയം:1. ദര്‍ശന സുബ്രഹ്മണ്യന്‍-11എഫ്, 2. ശ്രേയ മനോജ് -12 എ,3.ആര്‍ദ്ര സതീഷ്- 11എഫ്.
ഫാഷനിസ്റ്റ: 1.12ഡി ,2.12എ ,3.12 ആര്‍.