- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഇന്ത്യന്‍ സ്‌കൂള്‍ ദേശീയ വൃക്ഷവാരം ആഘോഷിച്ചു
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) ഇന്ന് (ബുധനാഴ്ച) പ്രത്യേക അസംബ്ലി സംഘടിപ്പിച്ചും കാമ്പസില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചും ദേശീയ വൃക്ഷ വാരം ആചരിച്ചു. വൃക്ഷത്തൈ നടല്‍, ഹരിത ഇടങ്ങള്‍ വിപുലീകരിക്കല്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പരിപാടി എടുത്തുകാട്ടി. ഈ ആഘോഷം 2035-ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവല്‍ക്കരണ പദ്ധതിയുമായി ഒത്തുചേരുന്നു. 2060-ഓടെ മൊത്തം-പൂജ്യം ഉദ്വമനം കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ വാരാചരണം. ദേശീയ വൃക്ഷ വാരാഘോഷം എല്ലാ വര്‍ഷവും ഒക്ടോബര്‍ മൂന്നാം വാരത്തില്‍ ആചരിക്കുന്നു.
11, 12 ക്ലാസുകളിലെ പ്രത്യേക അസംബ്ലി വൃക്ഷത്തൈ നടീല്‍, പ്രകൃതി സംരക്ഷണ സംവാദം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ്, പ്രധാന അധ്യാപകര്‍, വകുപ്പ് മേധാവികള്‍, യുനെസ്‌കോ കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രിഫെക്റ്റ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗം പ്രധാന അധ്യാപകന്‍ റെജി വറുഗീസ് , ഹെഡ് ബോയ് ഷാന്‍ ഡയമണ്ട് ലൂയിസ്, ഹെഡ് ഗേള്‍ അബിഗെയ്ല്‍ എല്ലിസ് ഷിബു എന്നിവര്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. സ്‌കൂള്‍ അധികൃതര്‍ ദേശീയ വൃക്ഷ വാരാഘോഷത്തില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ഈ പുരോഗമന സംരംഭത്തെ പിന്തുണക്കുന്നതിന് സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞു.