മനാമ: പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പരിപാടികളോടെ ഇന്ത്യന്‍ സ്‌കൂള്‍ പഞ്ചാബി ദിവസ് 2024 ആഘോഷിച്ചു. ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചാബി കലയുടെയും സംസ്‌കാരത്തിന്റെയും മികവുറ്റ പ്രദര്‍ശനമായിരുന്നു.

പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി ചടങ്ങിന് ദീപം തെളിയിച്ചു. സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ്, മിഡില്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, വകുപ്പ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വകുപ്പ് മേധാവി ബാബു ഖാന്‍, പഞ്ചാബി ഭാഷാ അധ്യാപിക സിമര്‍ജിത് കൗര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം. ഹര്‍ഷ്ദീപ് സിംഗ് സ്വാഗത പ്രസംഗം നിര്‍വഹിച്ചു.

കിരണ്‍പ്രീത് കൗര്‍ പഞ്ചാബി ഭാഷയ്ക്ക് ആമുഖം അവതരിപ്പിച്ചു. സ്‌കൂള്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. റെഹാന്‍ ഷബാസ് ഷെയ്ഖ് വിശുദ്ധ ഖുറാനും അമൃത് കൗര്‍ ഗുരു ഗ്രന്ഥ് സാഹിബും പാരായണം ചെയ്തു. രമണ്‍കുമാര്‍, നവജ്യോത് സിംഗ്, ഇക്രാസ് സിംഗ്, അഭിജോത് സിംഗ്, ജഗ്‌ജോത് സിംഗ്, മനീന്ദര്‍ സിംഗ് എന്നിവര്‍ പ്രാര്‍ത്ഥന നടത്തി. അമൃത് കൗറാണ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടുത്തി ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയായിരുന്നു ഈ ദിനം.പരമ്പരാഗത പഞ്ചാബി ഗിദ്ദ, ഭാന്‍ഗ്ര നൃത്തങ്ങള്‍ എന്നിവയോടൊപ്പം സാംസ്‌കാരിക പ്രകടനങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു.

പഞ്ചാബി നാടന്‍ പാട്ടുകളും കവിതാ പാരായണങ്ങളും പരിപാടിക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കി. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ ജേതാക്കളെയും മികച്ച നിലയില്‍ പരിപാടി ഒരുക്കിയ അധ്യാപകരെയും അഭിനന്ദിച്ചു. സംഘാടക സംഘത്തില്‍ ശ്രീലത നായര്‍, കഹ്കഷന്‍ ഖാന്‍, മഹനാസ് ഖാന്‍, മാലാ സിംഗ്, ഷീമ ആറ്റുകണ്ടത്തില്‍, സയാലി അമോദ് കേല്‍ക്കര്‍, ശ്രീകല സുരേഷ്, നന്ദിത ദേവു സുനില്‍, സ്മിത ഹെല്‍വത്കര്‍, വന്ദന സിയാന്‍, അപര്‍ണ സിംഗ്, മന്ദീപ മൊണ്ഡല്‍, യോഗീത ശ്രീവാസ്തവ, ജൂലി വിവേക് എന്നിവരും ഉണ്ടായിരുന്നു. രാമന്‍ കുമാര്‍, പങ്കജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

മത്സരങ്ങളിലെ വിജയികള്‍:

* ചിത്രം തിരിച്ചറിയല്‍: 1. സുഖ്ബീര്‍ സിംഗ് (IV-T), 2. ഷെലിക റാണി (IV-V), 3. ലവ്പ്രീത് കൗര്‍ (IV-Q).

* പോസ്റ്റര്‍ നിര്‍മ്മാണം: 1. ശിവ് കുമാര്‍ (V-I), 2. സമര്‍ സുമന്‍ (V-K), 3. ഗുര്‍സിരത് കൗര്‍ (V-G).

* കഥ പറയല്‍: 1. പ്രഭ്‌ജോത് കൗര്‍ (VI-I), 2. ബരുണ്‍ കുമാര്‍ (VI-I), 3. ഖുഷ്പ്രീത് കൗര്‍ (VI-K).

* പഞ്ചാബി കവിതാ പാരായണം:1.ജഗ്‌ജോത് സിംഗ് (VII-I),2.ഭൂപീന്ദര്‍ കൗര്‍ (VII-J),3.അര്‍ഷ്വീര്‍ കൗര്‍ (VII-J).

* ഉപന്യാസ രചന: 1. ഖുഷ്മീന്‍ കൗര്‍ (VIII-J), 2. ഹര്‍നീത് കൗര്‍ (VIII-I), 3. ഗുര്‍ലീന്‍ കൗര്‍ (VIII-K).