മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ അമേയ ദാസ് നിറ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നും ബിഎ (ഓണേഴ്സ്) മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക് നേടി, രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കി. മംഗളൂരുവിലെ നിറ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കി മികച്ച അക്കാദമിക് മെറിറ്റോടെ ബിരുദം നേടിയ അമേയക്ക് നിറ്റെയുടെ സ്വര്‍ണ്ണ മെഡല്‍ കൂടാതെ നേട്ടത്തിനുള്ള അംഗീകാരമായി, ഹീരൂര്‍ പത്മനാഭ ഷെട്ടി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡലും ലഭിച്ചു.

മംഗളൂരുവില്‍ നടന്ന 15-ാമത് കോണ്‍വൊക്കേഷനില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.എസ്. മൂദിത്തായയില്‍ നിന്ന് അമേയ സ്വര്‍ണ്ണ മെഡലുകള്‍ സ്വീകരിച്ചു. ബഹ്റൈനിലെ അല്‍ മായസന്‍ ട്രേഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരിദാസ് സിവിയുടെയും എസ് ടി സിയില്‍ ജോലി ചെയ്യുന്ന ഷീന ഹരിദാസിന്റെയും മകളാണ് അമേയ. കണ്ണൂരില്‍ നിന്നുള്ള കുടുംബമാണിത്. 2021 ലാണ് അമേയ ഇന്ത്യന്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ ബെംഗളൂരുവില്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റായും കണ്ടന്റ് സ്ട്രാറ്റജിസ്റ്റായും ജോലി ചെയ്യുന്നു.