- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
മൂന്ന് ലോക റെക്കോര്‍ഡുകളോടെ ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി
മനാമ : ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ (ഐഎസ്ബി) ജൂനിയര്‍ വിംഗ് ഇന്ന് (ഡിസംബര്‍ 15,2025) റിഫയിലെ കാമ്പസില്‍ ഔദ്യോഗികമായി ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ (ജിബിഡബ്ല്യുആര്‍) പ്രവേശിച്ചു.
സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏറെ അഭിമാനത്തോടെയും ദേശ സ്‌നേഹത്തോടെയും നടന്ന ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ വേളയിലാണ് ട്രിപ്പിള്‍ റെക്കോര്‍ഡുകള്‍ നേടിയത്. ഇന്ത്യന്‍ സ്‌കൂള്‍ ഈ ഒരു ദിവസം വിജയകരമായി സ്ഥാപിച്ച മൂന്ന് ലോക റെക്കോര്‍ഡുകള്‍ ഇവയാണ് :
* ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം
* ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നു
* ഏറ്റവും കൂടുതല്‍ കുട്ടികള്‍ മൂന്ന് ഭാഷകളില്‍ ഒരു ആലാപനം നടത്തുന്നു
പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗങ്ങളില്‍ നിന്നുള്ള മൊത്തം 3,700 വിദ്യാര്‍ത്ഥികള്‍ ബഹ്‌റൈന്‍ ദേശീയ പതാകയുടെ മഹത്തായ മനുഷ്യ രൂപീകരണത്തില്‍ പങ്കെടുത്തു. ഇത് ഐക്യം, ദേശീയ അഭിമാനം, രാജ്യത്തോടുള്ള ആദരവ് എന്നിവയെ പ്രതീകപ്പെടുത്തുകയും സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിളക്കം നല്‍കുകയും ചെയ്തു. ആഷാത്-അല്‍ ബഹ്റൈന്‍, വി ലവ് ബഹ്റൈന്‍, ഹമാര ബഹ്റൈന്‍ മഹാന്‍ എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അക്കാദമിക്സ് അംഗം രഞ്ജിനി മോഹന്‍, ഫിനാന്‍സ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി എന്നിവര്‍ക്കൊപ്പം മന്ത്രാലയ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് ദേശീയ ദിന സന്ദേശം അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് നല്‍കി . സെക്രട്ടറി വി. രാജപാണ്ഡ്യന്‍ നന്ദി പറഞ്ഞു. ആഘോഷങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയും പ്രൗഢിയും പകര്‍ന്ന് സാംസ്‌കാരിക പ്രകടനങ്ങളും നൃത്തവും അരങ്ങേറി. രാജ്യത്തിന്റെ ദേശീയ ദിനത്തിന് അനുയോജ്യമായ വര്‍ണ്ണാഭമായോടെ സ്‌കൂള്‍ കാമ്പസ് മുഴുവന്‍ അലങ്കരിച്ചിരുന്നു. ഹെഡ് ബോയ് ഫാബിയോണ്‍ ഫ്രാങ്കോ ഫ്രാന്‍സിസും ഹെഡ് ഗേള്‍ ലക്ഷിത രോഹിതും സമ്മേളനത്തെ അഭിസംബോധന ചെയ്തു. ജിബിഡബ്ല്യുആറിന്റെ ഏഷ്യാ ഹെഡ് ഡോ. മനീഷ് കുമാര്‍ വിഷ്ണോയി ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് പരിപാടി അവസാനിച്ചത്. നേരത്തെ ദേശീയ പതാക രൂപീകരണത്തോടെയും തുടര്‍ന്ന് പതാക ഉയര്‍ത്തലോടെയും ദേശീയ ഗാനാലാപനത്തോടെയും പരിപാടി ആരംഭിച്ചു. രാജ്യത്തിന് അനുഗ്രഹം ചൊല്ലി വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങള്‍ ചൊല്ലി. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ബലൂണുകള്‍ പറത്തി. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഇ.സി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ് എന്നിവര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ചു. അവരുടെ സമര്‍പ്പണത്തെയും സാംസ്‌കാരിക ഇടപെടലിനെയും അഭിനന്ദിച്ചു. ചെറുപ്പം മുതലേ വിദ്യാര്‍ത്ഥികളില്‍ ദേശീയ അഭിമാനം, ഐക്യം, ആദരവ് എന്നിവ വളര്‍ത്തിയെടുക്കുന്നതും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥവത്താക്കുന്നതുമായിരുന്നു പരിപാടി.




