- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ.വൈ.സി.സി ബഹ്റൈന്‍ ട്യൂബ്ലി - സല്‍മാബാദ് കമ്മിറ്റി ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ ട്യൂബ്ലി - സല്‍മാബാദ് കമ്മിറ്റി ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ട്യൂബ്ലി - സല്‍മാബാദ് ഏരിയ പ്രസിഡന്റ് നവീന്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഓഡിട്ടോറിയത്തില്‍ നടന്ന പരിപാടി, ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉത്ഘാടനം നിര്‍വഹിച്ചു. കെ.എം.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര മുഖ്യാതിഥി ആയിരുന്നു. ബഹ്റൈന്‍ പ്രവാസി ഗൈഡന്‍സ് ഫോറം പ്രസിഡന്റും, പ്രമുഖ കൗണ്‍സിലറുമായ ലത്തീഫ് കോളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി യുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങില്‍ വെച്ച് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി ചാരിറ്റി വിങ്‌ന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഉമ്മന്‍ചാണ്ടി സ്മാരക വീല്‍ ചെയര്‍ പദ്ധതിയിലേക്ക് ഏരിയ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത വീല്‍ ചെയറിന്റെ കൈമാറലും നടന്നു. ഏരിയ ഭാരവാഹികളില്‍ നിന്നും ദേശീയ ചാരിറ്റി വിങ് കണ്‍വീനര്‍ സലീം അബൂത്വാലിബ് ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം തുടരുന്ന രീതിയില്‍ തുടക്കം കുറിച്ച ലാല്‍സണ്‍ സ്മാരക വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ നാലാം വര്‍ഷ വയനാട് ജില്ലയിലെ കുട്ടിയുടെ പേര് ഐ.വൈ.സി.സി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് അനസ് റഹീം പ്രഖ്യാപിച്ചു.
ഷമീമ ടീച്ചര്‍ കോറിയോഗ്രാഫി നിര്‍വഹിച്ചു ടീം സ്പാര്‍ക്കിങ് സ്റ്റാര്‍സ് അണിയിചൊരുക്കിയ ഒപ്പന, ഡാന്‍സ്, ഗാനങ്ങള്‍ അടക്കമുള്ള വിവിധ കലാപരിപാടികളും, ബഹ്റൈനിലെ കലാകാലരന്മാരുടെ കലാപ്രകടനങ്ങളും, രാജേഷ് പെരുങ്ങുഴി, ശരത് എന്നിവരുടെ മിമിക്രിയും പരിപാടിക്ക് മികവേകി.
ഏരിയയില്‍ നിന്നുള്ള പുതിയ പ്രവര്‍ത്തകരെ ഐ.വൈ.സി.സി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
കലാപ്രകടനങ്ങള്‍ നടത്തിയവര്‍ക്കുള്ള സമ്മാന വിതരണം ഏരിയ, ദേശീയ, ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഐ.വൈ.സി.സി ബഹ്റൈന്‍ ജോയിന്റ് സെക്രട്ടറി രതീഷ് രവി, ദേശീയ സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ റിനോ സ്‌കറിയ, ഇന്റെര്‍ണല്‍ ഓഡിറ്റര്‍മായ മണിക്കുട്ടന്‍ കോട്ടയം, ജയഫര്‍ അലി, മുന്‍ പ്രസിഡന്റുമാരായ ബ്ലെസ്സന്‍ മാത്യു, മുന്‍ ജനറല്‍ സെക്രട്ടറി അലന്‍ ഐസക് അടക്കമുള്ള ഐ.വൈ.സി.സി കോര്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ്, ഏരിയ കമ്മിറ്റി ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.
അല്‍ ഹിലാല്‍ ഹോസ്പിറ്റലിനുള്ള ഉപഹാരം ഐ.വൈ.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ പ്രീതത്തിന് കൈമാറി. അവതാരിക
സഞ്ജു എം സാനുവിനുള്ള ഉപഹാരം ഏരിയ ഭാരവാഹികളും, പ്രോഗ്രാം കണ്‍വീനര്‍ ജമീല്‍ കണ്ണൂരിനുള്ള ഉപഹാരം ഐ.വൈ.സി.സി ഹമദ് ടൌണ്‍ ഏരിയ പ്രസിഡന്റ് വിജയന്‍ ടി.പി യും കൈമാറി.
ഏരിയ സെക്രട്ടറി ഷാഫി വയനാട് സ്വാഗതവും, ഏരിയ ട്രെഷറര്‍ ഫൈസല്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. മുന്‍ ദേശീയ ആര്‍ട്‌സ് വിങ് കണ്‍വീനര്‍ ഷംസീര്‍ വടകര, ഏരിയ ഭാരവാഹികളായ റെജി മാത്യു, ഹസ്സന്‍ ഉപ്പള, ശ്യാംദീപ്, ഷഹബാസ് തൃശൂര്‍,സുകുമാരന്‍ നേതൃത്വം നല്‍കി.