- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ.വൈ.സി.സി ബഹ്റൈന്‍ മുഹറഖ് ഏരിയ കമ്മറ്റി നടത്തിയ നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍, മുഹറഖ് ഏരിയ കമ്മിറ്റി പ്രതിവര്‍ഷം നടത്താറുള്ള നിറക്കൂട്ട് ചിത്ര രചന കളറിങ് മത്സരം സീസണ്‍ 6 മുഹറഖ് ലുലു ഗ്രൗണ്ട് ഫ്‌ലോറില്‍ വെച്ച് നടന്നു.
ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണാര്‍ത്ഥമാണ് പരിപാടി നടക്കുന്നത്.
3 വിഭാഗങ്ങളില്‍ ആയിട്ടായിരുന്നു മത്സരം.സബ് ജൂനിയര്‍ വിഭാഗത്തില്‍ ആദിഷ് എ രാഖേഷ്, ആര്‍ദ്ര രാഖേഷ്, മിന്‍ഹ ഫാത്തിമ മജീദ് എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
ജൂനിയര്‍ വിഭാഗത്തില്‍ നേഹ ജഗദീഷ്, തേജ്വസിനി നാഥ്, ശ്രീഹരി സന്തോഷ് എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്കും, സീനിയര്‍ വിഭാഗത്തില്‍ ദേവന പ്രവീണ്‍, അനന്യ ശരീബ് കുമാര്‍, ഗോപിക ഭാരതി രാജന്‍ എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി.
ജീന നിയാസ്,നിജു ജോയ് എന്നിവര്‍ ആയിരുന്നു വിധികര്‍ത്താക്കള്‍. സമ്മാന ദാന ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്ത് അധ്യക്ഷന്‍ ആയിരുന്നു,
വിജയികള്‍ക്ക് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ, ഏരിയ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പരിപാടികള്‍ക്ക് അനസ് റഹിം, രതീഷ് രവി, ശിഹാബ് കറുകപുത്തൂര്‍, റിയാസ്, മുബീന മന്‍ഷീര്‍, ബാഹിറ അനസ്, ഷീന നൗസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏരിയ സെക്രട്ടറി നൂര്‍ മുഹമ്മദ് സ്വാഗതവും അന്‍ഷാദ് റഹീം നന്ദിയും പറഞ്ഞു.