2025 ജൂണില്‍ നടക്കാന്‍ പോവുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി നിരവധി പ്രചാരണ പരിപാടികള്‍ ഉണ്ടാകുമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം എന്നിവര്‍ അറിയിച്ചു.

യൂത്ത് ഫെസ്റ്റ് 2025 ജനറല്‍ കണ്‍വീനറായിജിതിന്‍ പരിയാരം, ഫൈനാന്‍സ് കണ്‍വീനര്‍ അന്‍സാര്‍ താഴെ, പ്രോഗ്രാം കണ്‍വീനറായി ഫാസില്‍ വട്ടോളി, മാഗസിന്‍ എഡിറ്റര്‍ ജയഫര്‍ അലി വെള്ളങ്ങര, റിസെപ്ഷന്‍ കണ്‍വീനര്‍ നിധീഷ് ചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ മുഹമ്മദ് ജസീല്‍ എന്നിവരെ ഐ.വൈ.സി.സി എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു.