- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ വൈ സി സി ബഹ്റൈന്‍ പുതിയ നേതൃത്വം; റിച്ചി കളത്തുരേത്ത് ദേശീയ പ്രസിഡന്റ്

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഐ വൈ സി സി ) ബഹ്റൈന്‍ 2026 - 27 വര്‍ഷത്തേക്കുള്ള ദേശിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി റിച്ചി കളത്തുരേത്തിനെയും ജനറല്‍ സെക്രട്ടറിയായി സലിം അബുതാലിബിനെയും, ദേശീയ ട്രഷറര്‍ ആയി ഷഫീഖ് സൈഫുദ്ദിനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സ്റ്റെഫി മണ്ണിക്കരോട്ട്, ഷാഫി വയനാട് (വൈസ് പ്രസിഡന്റ്) രഞ്ജിത് മാഹി, ശരത്ത് ശശി കണ്ണൂര്‍, (ജോയിന്റ് സെക്രട്ടറി) സന്ദീപ് ശശീന്ദ്രന്‍ (അസി. ട്രഷറര്‍), രഞ്ജിത്ത് പേരാമ്പ്ര (ചാരിറ്റി വിങ് കണ്‍വീനര്‍), ജമീല്‍ കണ്ണൂര്‍ ( മെമ്പര്‍ഷിപ്പ് കണ്‍വീനര്‍), അനൂബ് തങ്കച്ചന്‍ (ആര്‍ട്‌സ് വിങ് കണ്‍വീനര്‍), മുഹമ്മദ് ആഷിക്ക് (സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍), അലന്‍ കെ ഐസക്ക് (ഐ ടി & മീഡിയ വിങ് കണ്‍വീനര്‍) ഷബീര്‍ മുക്കന്‍, സുനില്‍ വില്യപ്പള്ളി ( ഇന്റേണല്‍ ഓഡിറ്റര്‍).
സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്‌സ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഷിബിന്‍ തോമസ്, രഞ്ജിത്ത് മാഹി, ബെന്‍സി ഗനിയുഡ് തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.


