മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ ബഹ്‌റൈനില്‍ ഹൃസ്വസന്ദര്‍ശനം നടത്തുന്ന കോന്നി എംഎല്‍എ അഡ്വ. ജെനീഷ് കുമാര്‍ സന്ദര്‍ശിച്ചു. സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളിലും, ജനറല്‍ സെക്രട്ടറി ബിനുരാജ് രാജനും ചേര്‍ന്ന് എം എല്‍ എയെ സ്വീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകമെമ്പാടും ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ വളരെയധികം പ്രസക്തി ഉണ്ടെന്നും, സഹജീവികളുടെ ഉന്നമനത്തിനും കാരുണ്യത്തിനും വേണ്ടി സൊസൈറ്റി പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ ആശംസിച്ചു.

ബഹ്‌റൈന്‍ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ ഉള്‍പ്പെടെ മറ്റ് പ്രതിഭ ഭാരവാഹികളും എം എല്‍ എ യോടൊപ്പം ചടങ്ങില്‍ സംബന്ധിച്ചു