- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കെഎംസിസി ബഹ്റൈന്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: കെഎംസിസി ബഹ്റൈന്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റി ഏഴുപതില്‍ പരം ആളുകള്‍ മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. കെഎംസിസി ബഹ്റൈന്‍ കുറ്റ്യാടി മണ്ഡലം ആക്ടിങ് പ്രഡിഡന്റ് മുനീര്‍ പിലാക്കൂല്‍ അധ്യക്ഷനായ പരിപാടി ബഹ്റൈന്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ഉല്‍ഘടനം ചെയ്തു. പ്രവാസികളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ച് ഉല്‍ഘടനപ്രസംഗത്തില്‍ ശംസുദ്ധീന്‍ സാഹിബ് ഓര്‍മ്മ പെടുത്തി.
ബഹ്റൈന്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ കെ.പി മുസ്തഫ, ഷാഫി വേളം, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് ഹെഡ് ഉണ്ണി പ്രതിനിധികളായ നൗഫല്‍, കിഷോര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ എ പി ഫൈസല്‍, അഷ്റഫ് കാട്ടില പീടിക, ഫൈസല്‍ കണ്ടീതാഴ, അസീസ് റിഫ, പി കെ ഇസ്ഹാഖ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ പി എം എ ഹമീദ് അരൂര്‍, നസീര്‍ ഇഷ്ടം, കുഞ്ഞമ്മദ് ചാലില്‍, സാജിദ് അരൂര്, അഷ്റഫ് വി.പി, ജമാല്‍ കല്ലുംപുറം, നൗഷാദ് തീക്കുനി പഞ്ചായത്ത് ഭാരവാഹികളായ റഫീഖ് എളയടം, സലീം മാരാം വീട്ടില്‍ തുടങ്ങിയര്‍ ക്യാമ്പ് നിയന്ത്രിച്ചു. ലത്തീഫ് കെ സ്വാഗതവും സഹീര്‍ വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.