- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിനു കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാര്ദ്യം
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെ എം സി സി ബഹ്‌റൈന്‍ പതിനാറാമത് ശിഹാബ് തങ്ങള്‍ ജീവസ്പര്‍ശം രക്ത ദാന ക്യാമ്പില്‍ 180 പേരുടെ രക്തം ദാനം നല്‍കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബഹ്‌റൈന്‍ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു കെഎംസിസി രക്തദാന ക്യാമ്പ്. സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു 2009 ല്‍ ആരംഭിച്ച കെ എം സി സിയുടെ 'ജീവസ്പര്‍ശം ' രക്തദാന ക്യാമ്പുകള്‍ വഴി 7000 ത്തില്‍ പരം വ്യക്തികള്‍ ഇതിനോടകം രക്തദാനം നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരികള്‍.
രക്തദാനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളില്‍ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിര്‍വ്വഹിക്കുവാന്‍ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കെ എം സി സി ബഹ്‌റൈന്‍ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നിര്‍വ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും, രക്തദാന സേവനത്തിനു മാത്രമായിwww.jeevasparsham.com എന്ന വെബ് സൈറ്റും bloodbook എന്ന പേരില്‍ പ്രത്യേക ആപ്പും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ശംസുദ്ധീന്‍ എം എല്‍ എ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.കിങ് അഹ്മദ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡോക്ടര്‍ യാസ്സര്‍ ചൊമയില്‍ രക്തം ദാനം ചെയ്തു കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു.അബ്ദുറസാഖ് നദ് വി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, ട്രഷറര്‍ കെ പി മുസ്തഫ, ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ എ പി ഫൈസല്‍, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്റഫ് കാട്ടില്‍പീടിക,. ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിതാഴ, എസ് കെ നാസ്സര്‍ മലബാര്‍ ഗോള്‍ഡ് പ്രതിനിധി മുഹമ്മദ് ഹംദാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒ കെ കാസിം, ഉമ്മര്‍ ടി, ശരീഫ് വില്ലിയപള്ളി, ഇസ്ഹാഖ് പി കെ, മഹമൂദ് പെരിങ്ങത്തൂര്‍ , റിയാസ് ഓമാനൂര്‍, ഇഖ്ബാല്‍ താനൂര്‍, ഷാഫി വേളം, സത്താര്‍ ഉപ്പള, അഷ്റഫ് തോടന്നൂര്‍, ആഷിക് പൊന്നു, റിയാസ് സാനബിസ്, റിയാസ് വി കെ, അലി അക്ബര്‍, മുസ്തഫ കുരുവണ്ടി, നസീര്‍ ഇഷ്ടം, ആഷിക് പാലക്കാട്, മുജീബ് വെസ്റ്റ് റിഫ, ഷഫീക് പാലക്കാട്, നസീം തെന്നട, ഇന്‍മാസ് ബാബു, അക്ബര്‍ റിഫ , റഷീദ് ആറ്റൂര്‍, മൊയ്ദീന്‍ പേരാമ്പ്ര ,അച്ചു പൂവല്‍,ഇര്‍ഷാദ് തെന്നട,അഷ്റഫ് നരിക്കോടന്‍,ഹമീദ് കരിയാട്,അന്‍സീഫ് തൃശൂര്‍,റഫീഖ് റഫ,ടി ടി അഷ്റഫ്,നിഷാദ് വയനാട്,സഫീര്‍ വയനാട്,ജഹാന്ഗീര്‍, മൊയ്ദീന്‍ മലപ്പുറം ,സിദീക് എം കെ, ഷംസീര്‍,മഹറൂഫ് മലപ്പുറം,ശിഹാബ് പ്ലസ് , റഫീഖ് നാദാപുരം , സിദീക് അദ്‌ലിയ , അഷ്റഫ് അഴിയൂര്‍, റഷീദ് വാഴയില്‍ , മുഹമ്മദ് അനസ് പാലക്കാട്,. അന്‍സാര്‍ പാലക്കാട് , ഫത്താഹ് കണ്ണൂര്‍ , അനസ് മുഹറഖ് എന്നിവര്‍ നേതൃത്വം നല്‍കി