കെഎംസിസി ബഹ്‌റൈന്‍ സി എച്ച് സെന്റര്‍ ചാപ്റ്റര്‍, മലപ്പുറം പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിലേക്ക് അനുവദിച്ച ധനസഹായം കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കൈതമണ്ണ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

ചടങ്ങില്‍ ബഹ്റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ ട്രഷറര്‍ ഇന്‍ചാര്‍ജ് ഷഹീന്‍ താനാളൂര്‍, കീഴുപറമ്പ് മുസ്ലിം ലീഗ് കാരണവരായ അബ്ദു സാലിഹ് കൈതമണ്ണ, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് റിയാസ് അച്ചിപ്ര, മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് ജ. സെക്രട്ടറി പി. കെ ബാവ, CH സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി കൊന്നോല യൂസഫ്, PTH കണ്‍വീനര്‍ NK മുസ്തഫ, റംഷീദ് വാഴക്കാട്, ഫാസ് മുഹമ്മദ് വാഴക്കാട്, ഈസ്റ്റേണ്‍ സലിം തുടങ്ങിയവര്‍ പങ്കെടുത്തു.