- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കെഎംസിസി സ്റ്റുഡന്റ്‌സ് വിംഗ് :മഹര്‍ജാന്‍2k25 തുടക്കമായി
മനാമ: കെഎംസിസി ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലോത്സവം 'മഹര്‍ജാന്‍ 2K25' ന് മനാമ കെഎംസിസി ഹാളില്‍ തുടക്കമായി . അറബിക് പ്രസംഗം, അറബിക് ഗാനം ,പ്രസംഗം മലയാളം, ക്വിസ് ,കവിത പാരായണം, ആക്ഷന്‍ സോങ് ,പെന്‍സില്‍ ഡ്രോയിങ് ,പെയിന്റിംഗ് ,പ്രബന്ധരചന ,കവിത രചന , കഥ രചന തുടങ്ങിയ വിവിധ കലാ രചനാ മത്സരങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മൂന്നോളം വേദികളിലായി നടന്നു.
മഹര്‍ജാന്‍2K25 കലോത്സവം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സ്റ്റുഡന്റ്‌സ് വിങ് നടത്തുന്ന ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. സര്‍ഗ്ഗാത്മക ചിന്തകള്‍ക്ക് വേദി ഒരുക്കുന്ന ഇത്തരം കലാമേളകള്‍ യുവതലമുറയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി കെ ഇസ്ഹാഖ് അധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം,വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍,സ്റ്റുഡന്റ്‌സ് വിങ് ചെയര്‍മാന്‍ ഷഹീര്‍ കാട്ടാമ്പള്ളി, സ്റ്റുഡന്റ്‌സ് വിങ് കണ്‍വീനര്‍ ഷറഫുദ്ദീന്‍ മാരായമംഗലം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാട്ടില്‍പീടിക , സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഫീഖ് തോട്ടക്കര , എ പി ഫൈസല്‍, അസീസ് റിഫ, സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കക്കണ്ടി,റസാഖ് മൂഴിക്കല്‍, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ മുനീര്‍ ഒഞ്ചിയം, വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബ് പൊന്നാനി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഓ കെ കാസിം, ഉമ്മര്‍ മലപ്പുറം ,റഷീദ് ആറ്റൂര്‍ ,റിയാസ് പട്‌ല,വി കെ റിയാസ് ,ടി ടി അഷ്‌റഫ് ,ഷഫീക് അലി വളാഞ്ചേരി, സിദ്ദീഖ് അദിലിയ, വനിതാ പ്രസിഡന്റ് മാഹിറ ഷമീര്‍ , ടെക്‌നിക്കല്‍ കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനര്‍ ഷഹാന ഹാഫിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുഹൈല്‍ മേലടി സ്വാഗതവും രജിസ്‌ട്രേഷന്‍ വിംഗ് ചെയര്‍മാന്‍ സഹല്‍ തൊടുപുഴ നന്ദിയും പറഞ്ഞു
നവംബര്‍ 27 ,28 തിയ്യതികളില്‍ നടക്കുന്ന കലാമത്സരത്തോടെ
യാണ് മഹര്‍ജാന്‍ 2k25 സമാപിക്കുന്നത്..




