- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
അക്ഷരങ്ങളിലെആത്മാവ് തൊട്ടറിയാന്‍ 'അക്ഷരക്കൂട്ടം;ബഹ്‌റൈന്‍ കെ സി സിയുടെ അക്ഷരക്കൂട്ടം ശ്രദ്ധേയമായി
മനാമ:ബഹ്‌റൈന്‍ എ കെ സി സിയുടെ അക്ഷരക്കൂട്ടം ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എ കെ സി സി ഗ്ലോബല്‍ സെക്രട്ടറിയും, ബഹ്‌റൈന്‍ പ്രസിഡണ്ടുമായ ചാള്‍സ് ആലുക്ക അധ്യക്ഷനായിരുന്നു.
മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴയെ കുറിച്ച്, അദ്ദേഹത്തിന്റെ കാവ്യ ഭാവങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര സംസാരിച്ചു. എ കെ സി സി നടത്തുന്ന ഇത്തരം സാഹിത്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
പാതിയോളം പതിരായി പോകുന്ന പ്രവാസ ജീവിതത്തിന്റെ ആധികളും,വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആദര്‍ശ് മാധവനേയും, പ്രവാസത്തിന്റെ ചിലന്തിവരയില്‍ കുടുങ്ങിക്കിടക്കുമ്പോഴും,എഴുത്തിനെ സ്‌നേഹിച്ച, യാത്രകളെ സ്‌നേഹിച്ചസുനില്‍ തോമസ് റാന്നിയെയും എ. കെ. സി. സി. അക്ഷരക്കൂട്ടം ആദരിച്ചു.
മാധ്യമപ്രവര്‍ത്തകന്‍പ്രദീപ് പുറവങ്കര, ക്രിസ്തുജയന്തി കോളേജ് മാനേജര്‍ ഫാദര്‍ ജെയ്‌സ്, ശ്രീമതി ഫസീല, ദീപ ടീച്ചര്‍, ജോസഫ് വി. എം. ഹരീഷ് നായര്‍, മെയ്‌മോള്‍ ചാള്‍സ്, ലിവിന്‍ ജിബി,സിന്ധു ബൈജു, ജിന്‍സി ജീവന്‍, ജോളി ജോജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അക്ഷരക്കൂട്ടം കണ്‍വീനര്‍ ജോജി കുര്യന്‍ ചങ്ങമ്പുഴയുടെ നിരവധി കവിതകള്‍ ആലപിക്കുകയും, കവിതയുടെ ആഴങ്ങള്‍ മനോഹാരമായി വിവരിക്കുകയും ചങ്ങമ്പുഴയുടെ വിദ്യാഭ്യാസ കാലത്തെ പ്രത്യേകതകള്‍ സദസ്സിന് വിവരിച്ചു കൊടുത്തു.
ഹരീഷ് നായര്‍, സുനില്‍ തോമസ് റാന്നി, മെയ്മോള്‍ ചാള്‍സ്, ദീപ ടീച്ചര്‍, ഫസീല ടീച്ചര്‍, എന്നിവരുടെ കവിതാലാപനം സദസ്സിന് വേറിട്ട അനുഭവമായി.ജസ്റ്റിന്‍ ജോര്‍ജ്, മോന്‍സി മാത്യു, ജെയിംസ് ജോസഫ്, ബൈജു, ജിബി അലക്‌സ്, എന്നിവര്‍ നേതൃത്വം നല്‍കി.എ.കെ.സി.സി.ജനറല്‍ സെക്രട്ടറി ജീവന്‍ ചാക്കോ സ്വാഗതവും വൈസ്പ്രസിഡന്റ് പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു




