- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കെഎംസിസി മഹര്‍ജാന്‍ കലോത്സവം കോഴിക്കോട് ജില്ല ജേതാക്കള്‍
മനാമ : ഒന്നായ ഹൃദയങ്ങള്‍ ഒരായിരം സൃഷ്ടികള്‍ എന്ന പ്രമേയത്തില്‍ നാല് ദിവസങ്ങളിലായി മനാമ കെഎംസിസി ഹാളില്‍ കെഎംസിസി ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിച്ച മഹര്‍ജാന്‍2k25 കലോത്സവത്തില്‍ 314 പോയിന്റ് കരസ്തമാക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഥമ കലാകിരീടത്തില്‍ മുത്തമിട്ടു. 282 പോയിന്റ് കരസ്തമാക്കി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയും 272 പോയിന്റുമായി മലപ്പുറം ജില്ലാ കമ്മിറ്റിയും യഥാസമയം രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
76 മത്സരങ്ങളിലായി 550 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ കിഡ്‌സ് വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ഷെഹ്റാന്‍ ഇബ്റാഹീം, സബ് ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നൈനിക ജിജു, ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കോഴിക്കോട് ജില്ലയുടെ ആധിഷ് എ രാകേഷ്, ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സൗത്ത് സോണ്‍ കമ്മിറ്റിയുടെ റംസിയ എ റസാഖ്, സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഹൂറ ഗുദൈബിയ്യ ഏരിയ കമ്മിറ്റിയുടെ മുഹമ്മദ് ഷയാന്‍, സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഷഹദ എന്നിവര്‍ കലാപ്രതിഭകളായി.
സമാപന സമ്മേളനം കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഷഹീര്‍ കാട്ടാമ്പള്ളി അധ്യക്ഷനായിരുന്നു.
വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബ് കെ ആര്‍ പ്രമേയവതരണം നടത്തി.വര്‍ക്കിംഗ് ചെയര്‍മാന്‍ മുനീര്‍ ഒഞ്ചിയം സംസാരിച്ചു.
വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍,
കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസല്‍ തുടങ്ങിയവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ ടീമുകള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് തോട്ടക്കര, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാട്ടില്‍പീടിക, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി കെ ഇസ്ഹാഖ് , വനിത വിംഗ് പ്രസിഡന്റ് മാഹിറ തുടങ്ങിയവര്‍ കലാപ്രതിഭകള്‍ക്കുള്ള മൊമെന്റോ വിതരണം ചെയ്തു.
കലോത്സവത്തിന്റെ നടത്തിപ്പിന് വേണ്ടി സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുകയും മികച്ച പ്രവര്‍ത്തനം നടത്തുകയും ചെയ്ത സുഹൈല്‍ മേലടിക്ക് വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബ് കെ ആറും,
ആപ്പ് നിര്‍മിച്ച ഷാന ഹാഫിസിന് വനിതാ വിംഗ് ജനറല്‍ സെക്രട്ടറി അഫ്‌റയും മൊമെന്റോ നല്‍കി ആദരിച്ചു. മഹര്‍ജാന്‍ നെയ്മിങ് കോണ്ടെസ്റ്റ് വിന്നര്‍ സഹീര്‍ ശിവപുരത്തിന് സിദ്ധീഖ് അദിലിയ മൊമെന്റോ നല്‍കി.
അസീസ് റിഫാ, സലീം തളങ്കര, അഷ്‌റഫ് കക്കണ്ടി, ഫൈസല്‍ കോട്ടപ്പള്ളി , എസ് കെ നാസര്‍ , ഓ കെ കാസിം, സഹല്‍ തൊടുപുഴ , സുഹൈല്‍ മേലടി ,ഉമ്മര്‍ മലപ്പുറം,റിയാസ് പട്‌ല , ടി ടി അഷ്‌റഫ്, ഷഫീക് അലി വളാഞ്ചേരി, റഷീദ് ആറ്റൂര്‍ സന്നിഹിതരായിരുന്നു. ശറഫുദ്ധീന്‍ മാരായമംഗലം സ്വാഗതവും മുഹമ്മദ് സിനാന്‍ നന്ദിയും പറഞ്ഞു




