മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ നാട്ടില്‍ നിന്നും ബഹ്റൈനില്‍ എത്തിയ പ്രശസ്ത സൗണ്ട് മാജിക്ക്- മിമിക്രി കലാകാരന്‍ മധുലാല്‍ കൊയിലാണ്ടിയെ ആദരിച്ചു.

കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. ടി. സലിം ദേശീയ ദിന സന്ദേശം നല്‍കി. പ്രസിഡന്റ് ഗിരീഷ് കാളിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍ സ്വാഗതവും ട്രെഷറര്‍ നൗഫല്‍ നന്തി നന്ദിയും രേഖപ്പെടുത്തി. ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ സൈന്‍ കൊയിലാണ്ടി, ജസീര്‍ കാപ്പാട്, വര്‍ക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗര്‍ണ്ണമി, വര്‍ക്കിംഗ് സെക്രട്ടറി അരുണ്‍ പ്രകാശ്, വനിതാ വിഭാഗം കണ്‍വീനര്‍ ആബിദ ഹനീഫ്, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ, കലാവിഭാഗം കണ്‍വീനര്‍ ജബ്ബാര്‍ കുട്ടീസ്,

ജോയിന്റ് സെക്രട്ടറി ഷഹദ് പി. വി, ബിജു വി. എന്‍. കൊയിലാണ്ടി, റാഷിദ് ആംബ്‌സ്, എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂറ്റീവ്- വനിതാ വിഭാഗം അംഗങ്ങള്‍ നേതൃത്വം നല്‍കി.