ഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് പ്രഥിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ സഹായം നാട്ടില്‍ വെച്ച് ഉത്സവത്തിനിടെ ആനപുറത്ത് നിന്ന് വീണ് ഗുരുതരാവസ്ഥതയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മോഹന്‍ലാല്‍ ഫാന്‍സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അരവിന്ദന്റെ ചികിത്സയ്ക്കായി ബഹ്റൈന്‍ ലാല്‍കെയേഴ്സ് അംഗങ്ങളില്‍ നിന്ന് സമാഹരിച്ച അടിയന്തിര ചികിത്സ ധനസഹായം കൈമാറി

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ എക്‌സിക്യുട്ടീവ് അംഗം നന്ദനാണ് സഹായം കൈമാറിയത്.പ്രസിഡണ്ട് എഫ്.എം.ഫൈസല്‍,സെക്രട്ടറി ഷൈജു കന്‍പ്രത്ത്,ട്രഷറര്‍ അരുണ്‍.ജി.നായര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായഗോപേഷ് അടൂര്‍,ബിനു കോന്നി,പ്രദീപന്‍,വിപിന്‍,അരുണ്‍തൈകാട്ടില്‍ ,വിഷ്ണുവിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.