- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ശ്രദ്ധേയമായി മെഡ്‌കെയര്‍ സംഘടിപ്പിച്ച മീറ്റ് യുവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ മെയ് ഫെസ്റ്റ്
മനാമ: പ്രവാസി വെല്‍ഫെയര്‍ മെയ് ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി ആതുര സേവന രംഗത്തെ സാമൂഹിക സേവന കൂട്ടായ്മയായ മെഡ്‌കെയറുമായി സഹകരിച്ച് പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച മെയ് ഫെസ്റ്റ് മീറ്റ് യുവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നൂറുകണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമായി.
മീറ്റ് യുവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ ബഹ്‌റൈനിലെ പ്രഗല്‍ഭ ഡോക്ടര്‍മാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. നജീബ് അബൂബക്കര്‍, ഡോ. ജയ്‌സ് ജോയ്, ഡോ. ഗായത്രി ആര്‍ പിള്ള, ഡോ. ഫമില്‍ എരഞ്ഞിക്കല്‍ എന്നിവരും ആയുര്‍വേദ ഗൈനക്കോളജിസ്റ്റ് ഡോ. നദ ഈ വി യും രോഗ പരിശോധനയൂം ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ മെഡ്കെയറിന്റെ നേതൃത്വത്തില്‍ നല്‍കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകരായ സാനി പോള്‍, മൊയ്തീന്‍ കെ. ടി, ഫസലുല്‍ ഹഖ്, അസീല്‍ അബ്ദുല്‍ റഹ്‌മാന്‍, സുബൈര്‍ എം എം. അനീസ് വി കെ, ജവാദ് വക്കം, സമീര്‍ ഹസന്‍, ബഷീര്‍ കെ. പി തുടങ്ങിയവര്‍ മീറ്റ് യുവര്‍ ഡോക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, ജനറല്‍ സെക്രട്ടറി സി. എം. മുഹമ്മദലി, മെഡ്‌കെയര്‍ കോഡിനേറ്റര്‍ അനസ് കാഞ്ഞിരപ്പള്ളി, ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, അബ്ദുല്ല കുറ്റ്യാടി, മൊയ്തു ടി കെ മെഡ്‌കെയര്‍ എക്‌സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാര്‍, ബാലാജി, ഷാനിബ്, ഫരീദ്, സതീഷ്, രാഹുല്‍, ആശിഷ്, ഫരീദ്, അഫാന്‍, അനില്‍ ആറ്റിങ്ങല്‍, ജോഷി ജോസഫ്, അഷറഫ് പി. എം, അസ്ലം വേളം, ഫസല്‍ റഹ്‌മാന്‍, ഇര്‍ഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, സഞ്ചു സാനു, സുറുമി, സഫീര്‍ തുടങ്ങിയവരും പ്രവാസി മിത്ര എക്‌സിക്യൂട്ടീവുകളായ സബീന അബ്ദുല്‍ ഖാദര്‍, സാബിറ നൗഫല്‍ എന്നിവരും ക്യാമ്പിന് നേതൃത്വം നല്കി.