മുഹറഖ് മലയാളി സമാജം ഇഫ്താര്‍ സ്‌നേഹനിലാവ് ഇഫ്താര്‍ സംഗമം നടത്തി, മുഹറഖ് സയ്യാനി ഹാളില്‍ നടന്ന സംഗമത്തില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു, ജാതിമത രാഷ്ട്രീയ വിഭാഗീയതക്ക് അപ്പുറത്ത് മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും സഹോദര്യവും ഊട്ടി ഉറപ്പിക്കുന്ന പരിപാടി ആണ് ഇഫ്താര്‍ സംഗമങ്ങള്‍ എന്ന് റമദാന്‍ സന്ദേശത്തില്‍ ജമാല്‍ നദ്വി ഇരിങ്ങല്‍ പറഞ്ഞു, അത് തന്നെയാണ് റമദാന്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോവമാ് നാട്ടില്‍ വിദ്യാര്‍ത്ഥി യുവ തലമുറകളെ കാര്‍ന്നു തിന്നുന്ന മയക്കു മരുന്നു മാഫിയക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു,പ്രസിഡന്റ് അനസ് റഹിം അധ്യക്ഷന്‍ ആയിരുന്നു, ചടങ്ങില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, നാട്ടില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പ്രവാസ ലോകവും ജാഗ്രത പാലിക്കണമെന്നു അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് അനസ് റഹീം പറഞ്ഞു, എസ് എന്‍ സി എസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഗോപിനാദ് മേനോന്‍,ഐ സി എഫ് പ്രതിനിധി അബ്ദുല്‍ സമദ് എന്നിവര്‍ സംസാരിച്ചു, ബഹ്റൈന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായ എം എം എസ് കുടുംബങ്ങമായ ബാസിം അബ്ദുല്‍ ഹക്കീമിനെ ചടങ്ങില്‍ അനുമോദിച്ചു. സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ പ്രമോദ് കുമാര്‍ വടകര,ഉപദേശകസമിതി ചെയര്‍മാന്‍ ലത്തീഫ് കെ,മുന്‍ പ്രസിഡന്റുമാരായ അന്‍വര്‍ നിലമ്പൂര്‍ ശിഹാബ് കറുകപുത്തൂര്‍,ഭാരവാഹികളായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, പ്രമോദ് കുമാര്‍, തങ്കച്ചന്‍ ചാക്കോ, മുഹമ്മദ് ഷാഫി, ഫിറോസ് വെളിയങ്കോട്,വനിതാ വേദി കണ്‍വീനര്‍ ഷൈനി മുജീബ്, ജോ. കണ്‍വീണര്‍മാരായ ഷീന നൗസല്‍, സൗമ്യ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി, ബഹ്റൈന്‍ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖര്‍ സന്നിഹിതര്‍ ആയിരുന്നു