മനാമ: കാന്‍സര്‍ രോഗികള്‍ക്കു വിഗ് നിര്‍മ്മിക്കുവാന്‍ നീതു ബിനു മുടി ദാനം നല്‍കി. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് വേണ്ടി വിഗ് നിര്‍മ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണില്‍ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു.

ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി യു.കെ യിലേക്ക് ജോലിക്കായി പോകുന്ന നീതു കോട്ടയം സ്വദേശിനിയാണ്. കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കണമെന്ന ആഗ്രഹം തന്റെ 12 വയസ്സുള്ള മകന്‍ അശ്വിന്‍ അഭിലാഷ് പങ്കുവച്ചപ്പോള്‍, അത്തരം ഒരാഗ്രഹം തനിക്കുമുണ്ടെന്ന് നീതു കാന്‍സര്‍ കെയര്‍ ഗ്രൂപ്പിനെ അറിയിക്കുകയായിരുന്നു.

ചുരുങ്ങിയത് 21 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികള്‍ അടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി വിഗ് നല്‍കി വരുന്നത്.