മനാമ: ഗുദൈബിയകൂട്ടം ഓണാഘോഷം 'ഓണത്തിളക്കം 2024' സല്ലാഖ് ബീച്ച് ബെ റിസോര്‍ട്ടില്‍ മലയാളത്തനിമയോടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഓണത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് കലാസാംസ്‌കാരികപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ കൂട്ടം രക്ഷാധികാരി കെ. ടി. സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്

റിയാസ് വടകര സ്വാഗതവും ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര ഓണ സന്ദേശം നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് വടകര, രക്ഷാധികാരികളായ റോജി ജോണ്‍, സെയ്ദ് ഹനീഫ്, അഡ്മിന്‍ സുബിഷ് നിട്ടൂര്‍, ലേഡിസ് അഡ്മിന്‍ രേഷ്മ മോഹന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷാര്‍ കടവല്ലൂര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

സോപാന വാദ്യ കലാകാരന്മാരുടെ ചെണ്ട മേളത്തിന്റെ അകമ്പടിയോട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ കലാപരിപാടികള്‍, വോയിസ് ഓഫ് ട്രിവാന്‍ഡ്രത്തിന്റെ തിരുവാതിര, ടീം തരംഗ്, മിന്നല്‍ ബീറ്റ്‌സ് എന്നിവരുടെ മികവുറ്റ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി മാവേലിയെയും ആനയിച്ചു. ആഘോഷപരിപാടികള്‍ ഓണത്തനിമയും ചാതുര്യവും

വിളിച്ചോതുന്നതായിരുന്നു. മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. കുട്ടികള്‍ക്കായി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ ആനന്ദവും ആവേശവും ഉണ്ടാക്കി.

ജീവകാരുണ്യ മേഖലയില്‍ സ്തുത്തിര്‍ഹമായ സേവനം ചെയ്യുന്ന ഗുദൈബിയ കൂട്ടത്തിന്റെ മുഖ്യരക്ഷാധികാരി സൈദ് ഹനീഫ് നെയും സഹായസഹകരങ്ങള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.

കോര്‍ഡിനേഷന്‍ - പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. ശില്പ സിജു, റജീന ഇസ്മയില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.