- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
നിയാര്‍ക്ക് ബഹ്റൈന്‍ ചിത്രരചനയും പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) ബഹ്റൈന്‍ ചാപ്റ്റര്‍, ബിഎംസി ഹാളില്‍ വെച്ച് കുട്ടികള്‍ക്കായി 'ദി വണ്ടര്‍ഫുള്‍ വേള്‍ഡ് ഓഫ് ചില്‍ഡ്രന്‍സ് ആര്‍ട്ട്' എന്ന ശീര്‍ഷകത്തില്‍ ചിത്ര രചനാമത്സരവും രക്ഷിതാക്കള്‍ക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു.
ചിത്രരചനയില്‍ പങ്കെടുത്ത നൂറിലധികം കുട്ടികളില്‍ നിന്നും ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് മുക്താര്‍, മുഹമ്മദ് മാസിന്‍, ആര്‍ദ്ര രാജേഷ് സബ്ജൂനിയര്‍ വിഭാഗത്തില്‍ ആദിഷ് രാകേഷ്, കരുണ്‍ മാധവ്, അനിരുദ്ധ് സുരേന്ദ്രന്‍ സീനിയര്‍ വിഭാഗത്തില്‍ അനയ് കൃഷ്ണ, ആന്‍ഡ്രിയ റിജോയ്, മുഹമ്മദ് ഹാസിഖ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹീര ജോസഫ്, ജാന്‍സി ജോസഫ്, ജീന നിയാസ് എന്നിവര്‍ ജഡ്ജ്മെന്റ് നടത്തി. കുട്ടികളുടെ ചിത്ര രചന നടക്കുന്ന സമയത്ത് രക്ഷിതാക്കളുമായി 'റൂട്ട്‌സ് ഓഫ് ലവ് - എ ഗൈഡ്‌ലൈന്‍ ഫോര്‍ പാരന്റ്‌സ്' എന്ന വിഷയത്തില്‍ പ്രശസ്ത സി. എച്ച്. എല്‍ കോച്ച് ജിജി മുജീബ് സംവദിച്ചു.
നിയാര്‍ക്ക് ബഹ്റൈന്‍ ചെയര്‍മാന്‍ ഫറൂഖ്. കെ. കെ. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് കടലൂര്‍ നന്ദിയും രേഖപ്പെടുത്തി. നിയാര്‍ക്ക് ഭിന്ന ശേഷി മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പേട്രണ്‍ കെ. ടി. സലിം വിശദീകരിച്ചു. ലേഡീസ് വിംഗ് സെക്രട്ടറി സാജിദ കരീം ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പേട്രന്‍സ് അസീല്‍ അബ്ദുള്‍റഹ്മാന്‍, ടി.പി. നൗഷാദ്, ട്രെഷറര്‍ അനസ് ഹബീബ്, ലേഡീസ് വിംഗ് പ്രസിഡണ്ട് ജമീല അബ്ദുല്‍റഹ്മാന്‍, കോര്‍ഡിനേറ്റര്‍ ജില്‍സ സമീഹ്, പേട്രണ്‍ ആബിദ ഹനീഫ് എന്നിവര്‍ ചിത്രരചനയില്‍ വിജയിച്ച കുട്ടികള്‍ക്ക് ട്രോഫികള്‍ കൈമാറി. അബി ഫിറോസ് യോഗനടപടികള്‍ നിയന്ത്രിച്ചു. നിയാര്‍ക്ക് ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി-ലേഡീസ് വിംഗ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി