- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
പി സി ഡബ്ളിയു എഫ് 'സ്ത്രീകളുടെ മാനസികാരോഗ്യവും രക്ഷാകര്‍തൃത്വവും' വെബിനാര്‍ സംഘടിപ്പിച്ചു
മനാമ: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (PCWF) ബഹ്റൈന്‍ ചാപ്റ്ററിന്റെ വനിതാ വിംഗ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'Women's Mental Health & Parenting'( 'സ്ത്രീകളുടെ മാനസികാരോഗ്യവും രക്ഷാകര്‍തൃത്വവും' ) എന്ന ഓണ്‍ലൈന്‍ സെഷന്‍ ഗൂഗിള്‍ മീറ്റ് വഴി നടന്നു.
സ്ത്രീകളുടെ മാനസികാരോഗ്യവും മാതൃത്വത്തിലെ വെല്ലുവിളികളും ആസ്പദമാക്കിയ ഈ പ്രബോധനപരമായ പരിപാടി സമൂഹത്തില്‍ ഏറെ പ്രസക്തമായ വിഷയത്തെ ഉന്നയിച്ചു.
വനിത വിംഗ് പ്രസിഡന്റ് ലൈല റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അവര്‍ സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് പറഞ്ഞു. രക്ഷാകര്‍തൃത്വം അത്രയും ഉത്തരവാദിത്തം നിറഞ്ഞതും അതിനാല്‍ അമ്മമാരുടെ മനശാന്തിയും ആത്മവിശ്വാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വാഗത പ്രസംഗം ജനറല്‍ സെക്രട്ടറി ജസ്‌നി സെയ്ദ് നിര്‍വഹിച്ചു. വനിതാ വിംഗിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ പരിപാടിയുടെ ലക്ഷ്യങ്ങള്‍ക്കും അവര്‍ വിശദീകരണം നല്‍കി. പങ്കെടുത്ത എല്ലാ അംഗങ്ങളെയും ഹൃദയം നിറഞ്ഞു സ്വാഗതം ചെയ്ത അവര്‍, ഇത്തരം ബോധവത്കരണ സെഷനുകള്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് വലിയ പ്രചോദനമാണെന്നും പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കൗണ്‍സിലര്‍ പി. ടി. ഷിഹാബുദ്ദീന്‍ നിര്‍വഹിച്ചു.മുഖ്യപ്രഭാഷകനായി പ്രശസ്ത സൈക്കോളജിസ്റ്റ്, ഹിപ്‌നോതെറാപ്പിസ്റ്റ്, ട്രെയിനര്‍ റസീന്‍ പാദുഷ പങ്കെടുത്തു.
''സ്ത്രീകളുടെ മാനസികാരോഗ്യവും രക്ഷാകര്‍തൃത്വവും'' എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ അവതരണം ഏറെ പ്രബോധനപരവും പ്രായോഗികവുമായിരുന്നുവെന്നത് ശ്രദ്ധേയമായി. അമ്മമാരുടെ മനശാന്തി ഒരു കുടുംബത്തിന്റെ സന്തുലിതാവസ്ഥയുടെ അടിസ്ഥാനം ആണെന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയുടെ ആങ്കറിംഗ് അസ്‌ന സുനീഷ് അതീവ മനോഹരമായി നിര്‍വഹിച്ചു. ആകര്‍ഷകമായ അവതരണത്തിലൂടെ അവര്‍ പരിപാടിയെ സജീവമാക്കി.വനിത വിംഗ് ട്രഷറര്‍ സിതാര നബീല്‍ വോട്ട്ഒഫ്താങ്ക്‌സ് നിര്‍വഹിച്ചു.
സ്ത്രീകളുടെ മാനസികാരോഗ്യ ബോധവത്കരണത്തിനും മാതൃത്വത്തില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും പ്രചോദനമായി ഈ സെഷന്‍ മാറി.