മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാംസ്‌കാരികവും സാഹിത്യപരവുമായ വശങ്ങളോടുള്ള ആദരവ് വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ഗ്ഗാത്മകതയുടെയും സാഹിത്യ നൈപുണ്യത്തിന്റെയും സമാനതകളില്ലാത്ത സമന്വയത്തോടെയാണ് ഇംഗ്ലീഷ് ദിന പരിപാടികള്‍ അരങ്ങേറിയത്. അക്കാദമിക ചുമതലയുള്ള സ്‌കൂള്‍ അസി. സെക്രട്ടറി രഞ്ജിനി മോഹന്‍ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി ജി.ടി മണി,പ്രധാനാധ്യാപകര്‍, മറ്റു വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ഗാനത്തോടെയും സ്‌കൂള്‍ പ്രാര്‍ത്ഥനയോടെയും ആരംഭിച്ച പരിപാടിയില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ഹന സന്തോഷ് മാത്യു സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ തലത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഘട്ടം ഘട്ടമായി നടത്തിയ വിവിധ മത്സരങ്ങളുടെ വീഡിയോ പ്രദര്‍നം നടന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലഘുനാടകം അവതരിപ്പിച്ചു. സീനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സാഹിത്യത്തിലെ വിവിധ കഥാപാത്രങ്ങളെ ഉചിതമായ വേഷവിധാനങ്ങളോടെ അരങ്ങില്‍ അവതരിപ്പിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ അസി. സെക്രട്ടറി രഞ്ജിനി മോഹന്‍ നിര്‍വഹിച്ചു. സാഹിത്യ വിഭാഗം അസി.സെക്രട്ടറി അര്‍ഷിന്‍ സഹീഷ് നന്ദി പറഞ്ഞു.

പരിജ്ഞത അമീന്‍, സൈനബ് അലി ഇബ്രാഹിം, റോസലിന്‍ഡ് ബോണി, മുഹമ്മദ് അദ്നാന്‍ എന്നിവര്‍ പരിപാടിയുടെ ശ്രദ്ധേയമായ അവതരണം നടത്തി. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ ഇംഗ്ലീഷ് ദിനാചരണത്തിലെ സര്‍ഗ്ഗാത്മകതയുടെ മാതൃകാപരമായ പ്രകടനത്തിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ പേരുവിവരം താഴെ കൊടുക്കുന്നു:

കൈയക്ഷരം: 1. നിവേദിക ശ്രീജ 4യു, 2. ദില്‍ന രാജ് 4പി, 3. പ്രെജ്വിന്‍ വിനീത് 4ജി.

സ്‌പെല്ലിംഗ് ബീ: 1. ഗൗരി കൃഷ്ണ 5സെഡ് , 2. സിഷാന്‍ അസ്ലാം 5എം , 3. എയ്ഞ്ചല്‍ ഫെഡ്രിഗോ ഡിസൂസ 5എം.

വാര്‍ത്താ വായന: 1. ജോവാന മണിച്ചന്‍ 6സി, 2. ആന്‍ അജിഷ് 6എന്‍, 3. വിദാദ് അബ്ദുള്‍ ലത്തീഫ് 6 എം.

കൊളാഷ് നിര്‍മ്മാണം: 1. ആന്‍ മറിയം റിനു 7ജി, 2. എലീന പ്രസന്ന 7എസ് , 3. തമന്ന നസീം 7ഇ.

റോള്‍ പ്ലേ: 1. അരീന മൊഹന്തി 8ജി, 2. മെഹ്റിന്‍ ഫയാസ് 8കെ, 3. ആദ്യജ സന്തോഷ് 8എ.

അക്രോസ്റ്റിക് കവിത: 1. അമന്‍ഡ എഡ്മണ്ട് റെനി 9എ, 2. ദീപ്ശിഖ കിഷോര്‍ 9പി, 3. ആലാപ് കൃഷ്ണ 9കെ.

ക്വിസ്: 1. അലന്‍ ബേസില്‍ ബിനോ 10ഡബ്ലിയു, ജോമിയ കെ ജോസഫ് 10യു, റൈസ സബ്രീന്‍ 10ജി; 2. മുഹമ്മദ് റെഹാന്‍ 10ബി, മിലന്‍ അലക്‌സ് ജിനു 10പി, നമിത സുജിത്ത് 10 ആര്‍; 3. നിവേദ്യ വിനോദ് 10യു, എ ശര്‍മ്മതി 10എസ്, ആര്‍തര്‍ ലോറന്‍സ് 10 ജി.

ക്ലാസ് മാഗസിന്‍:1.11എന്‍, 2.11ക്യൂ, 3.11എ.

ക്ലാസ് ന്യൂസ് ലെറ്റര്‍:1.12എന്‍, 2.12എഫ്, 3.12ഇ.