ഴിഞ്ഞ പതിനെട്ടു വര്‍ഷകാലത്തെ ബഹ്റൈന്‍ പ്രവാസം മതിയാക്കി ജോലി ആവശ്യാര്‍ത്ഥം സൗദിയിലേക്ക് പോകുന്ന മുന്‍ പാലക്കാട് ജില്ലാ കെഎംസിസി പ്രവര്‍ത്തകസമിതി അംഗവും, സജീവ പ്രവര്‍ത്തകനുമായ, ഹുസൈന്‍ മുണ്ടക്കോട്ട് കുറുശ്ശിക്കും, കുടുംബത്തിനും, കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റി മനാമ സംസ്ഥാന കെഎംസിസി ഓഫീസില്‍ വെച്ചു യാത്രയയപ്പ് നല്‍കി.

സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഹുസൈന് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹാദരം നല്‍കി സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി ഷംസുദീന്‍ വെള്ളികുളങ്ങര, വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ജില്ലാ കെഎംസിസി പ്രസിഡന്റ് ഇന്‍മാസ് ബാബു, മുന്‍ പ്രസിഡന്റ് ശറഫുദ്ധീന്‍ മാരായമംഗലം,വൈസ് പ്രസിഡന്റ് അന്‍വര്‍ കുമ്പിടി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ആയ കബീര്‍ നെയ്യൂര്‍, മുബാറഖ് മലയില്‍ ഹുസൈന്റെ ഭാര്യ ഷംന, മക്കള്‍ ഇഷാന്‍, അശാല്‍, അയാഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു