:മനാമ :ബഹ്‌റൈന്‍ പ്രവാസിയായ സുനില്‍ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോള്‍ ഗാനം സംഗീത ആല്‍ബംസുകൃത ജനനം' റിലീസ് ചെയ്തു.പുല്‍ക്കൂട്ടില്‍ പിറന്നൊരു പൈതല്‍എന്ന് തുടങ്ങുന്ന കരോള്‍ ഗാനം സ്വന്തം യൂട്യൂബ് ചാനല്‍ ആയസുനില്‍ റാന്നി എന്ന ചാനലില്‍ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

ക്രിസ്മസ് കരോള്‍ സംഗീത ആല്‍ബംഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തില്‍ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിര്‍വഹിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന റിലീസ് ചടങ്ങില്‍ ഇവന്റ് കോഡിനേറ്റര്‍ ബിനോജ് മാത്യു, ഇന്ത്യന്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങിസാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.

എഴുത്തിലും കവിതയിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തി ഗാനരചനാ രംഗത്തേക്ക് കടക്കുന്ന സുനില്‍ തോമസ് റാന്നി എഴുതിയ ആദ്യ കരോള്‍ ഗാനം ആലപിച്ച് സംഗീതം കൊടുത്തിരിക്കുന്നത് സ്റ്റാന്‍ലി എബ്രഹാം റാന്നിയാണ്.ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്ബോബി പുളിമൂട്ടില്‍ ആണ്.

ആദ്യ യാത്ര വിവരണ പുസ്തകം ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ്ഇറങ്ങിയതിനു ശേഷം ലഭിച്ച പ്രോത്സാഹനത്തിന്റെ ഭാഗമായികലാരംഗത്ത് സജീവമാകാന്‍ കലാ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ ബഹ്‌റൈനില്‍ പുതു സംരംഭം ആരംഭം കുറിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.

കലാസ്വാദകരെയും കലാ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കലാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരാനാണ് പുതുവര്‍ഷ പദ്ധതി അണിയറയില്‍ തയ്യാറാകുന്നത്.

https://youtu.be/lbuxBm1-O7o?si=_45BA65fGbX2VdsK