മനാമ: മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച മഹാത്മാ മെമ്മോറിയില്‍ പ്രസംഗ മത്സരം ശ്രദ്ധേയമായി. കഴിവുറ്റ പ്രാസംഗികര്‍, മികച്ച നിലവാരം, പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ പരിപാടിയെ വേറിട്ട അനുഭവമാക്കി.അമല ബിജു , സജിത്ത് വെള്ളിക്കുളങ്ങര, സാബിര്‍ ഓമാനൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

നവംബര്‍ 7 ന് നടക്കുന്ന ബഹുസ്വരത് സാംസ്‌കാരിക പരിപാടിയുടെ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പങ്കെടുത്ത എല്ലാവര്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കേറ്റും നല്‍കുമെന്ന് മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. ദീപ ജയചന്ദ്രന്‍, ബാബു കുഞ്ഞിരാമന്‍, തോമസ് ഫിലിപ്പ്, ബബിന സുനില്‍, നിസാര്‍ മുഹമ്മദ്, എബി തോമസ്, മുജീബ് റഹ്മാന്‍, വിനോദ് മാവിലകണ്ടി, ഇ.വി രാജീവന്‍, മണിക്കുട്ടന്‍, അന്‍വര്‍ നിലമ്പൂര്‍, ഗോപാലന്‍, ജോര്‍ജി, പ്രഹ്‌ളാദന്‍, ദിനേശ് ചോമ്പാല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വര്‍ത്തമാനകാലത്തിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ചോര്‍ ന്നു പോകാതിരിക്കാനുള്ള എളിയ ശ്രമങ്ങള്‍ തുടരണമെന്ന് ചടങ്ങില്‍ വിധികര്‍ത്താക്കളായെത്തിയ ബഷീര്‍ എസ് വി, ആഷാ രാജീവ്, പ്രശാന്ത് സി എസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 7 ന് പ്രശസ്ത കവിയും വാഗ്മിയും ചിന്തകനുമായ ശ്രീ കല്പ്പറ്റാ നാരായണന്‍ മാഷ് മുഖ്യാതിഥിയായി പങ്കെടുക്കും