- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഗുരുദേവ സോഷ്യല്‍ സൊസൈറ്റി സ്ഥാപക ദിനവും വിഷു ആഘോഷ പരിപാടികളും സംഘടിപ്പിച്ചു
മനാമ: 1999 ഏപ്രില്‍ 9 ന് പ്രവര്‍ത്തനം ആരംഭിച്ച് സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ 26 മത് സ്ഥാപക ദിനവും ഈ വര്‍ഷത്തെ വിഷു ആഘോഷ പരിപാടികളും കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തില്‍ വര്‍ണ്ണാഭമായ രീതിയില്‍ സംഘടിപ്പിച്ചു.
സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപിനാഥ് മേനോന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു, ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗവും സൊസൈറ്റി കുടുംബാംഗവുമായ മിഥുന്‍ മോഹന്‍ ആശംസ അറിയിച്ചു, തുടര്‍ന്ന് സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ വിഷു ആഘോഷ പരിപാടികളും അരങ്ങേറി
സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ബിനുമോന്‍ കോര്‍ഡിനേറ്റ് ചെയ്ത ചടങ്ങുകള്‍ക്ക് കുടുംബാംഗം അശ്വതി പ്രവീണ്‍ മുഖ്യ അവതാരകയായിരുന്നു.