ലപ്പുഴ ജില്ലയിലെ ബഹറൈന്‍ പ്രവാസികളുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം സിഞ്ച് അല്‍ അഹലി സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ജേഴ്‌സി പ്രകാശന ചടങ്ങിന് വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് സിബിന്‍ സലിം ടീം ക്യാപ്റ്റന്‍ അനൂപ് ശശികുമാറിനും ടീം അംഗങ്ങള്‍ക്കും ജേഴ്‌സി നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ലേഡീസ് വിങ് ചീഫ് കോര്‍ഡിനേറ്റര്‍ രശ്മി അനുപ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അജിത്ത് കുമാറും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു, സ്‌പോര്‍ട്‌സ് വിങ്ങ് കണ്‍വീനര്‍ ബോണി മുളപ്പാംപള്ളില്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും നന്ദി അറിയിച്ചു.