മനാമ: ഇന്റഗ്രേറ്റഡ് ലീഡര്‍ഷിപ്പ് ഫോറം അന്തര്‍ദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി.ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന പരിപാടി ബഹ്‌റൈന്‍ മുന്‍ പാര്‍ലമെന്റ് അംഗം ഡോക്ടര്‍ മസുമാ ഹസ്സന്‍ എ റഹീം ഉദ്ഘാടനം ചെയ്തു.വനിതാദിനത്തില്‍ പങ്കെടുത്ത എല്ലാം വനിതകള്‍ക്കും ഒരു റോസാപുഷ്പം നല്‍കി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ ,പാരസ്പര്യത്തിന്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു.

ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റില്‍ സ്റ്റെപ്പ് ടൈനി യുടെ ഉടമസ്ഥയുമായ ജെംഷ്ന , സാധാരണക്കാരിയും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങില്‍ മുഖ്യാതിഥി പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു.

ഡോക്ടര്‍ ഷെമിലി പി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , സുമിത്ര പ്രവീണ്‍, അഞ്ജു സന്തോഷ്, ഷെറീന്‍ ഷൗക്കത്ത് അലി, , രമ സന്തോഷ്, ജമീല എ ആര്‍, റെജീന ഇസ്മയില്‍, അലിന്‍ ജോഷി, കാത്തു സച്ചിദേവ്, അശ്വതി നൗക, മെറിന്‍ റോയി, അഞ്ജനാ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനാ വനിതാനേതാക്കളുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായ പരിപാടിയില്‍ മിനി മാത്യു സ്വാഗതവും ഹേമലത നന്ദിയും ദീപ ജയചന്ദ്രന്‍ അവതാരകയും ആയിരുന്നു. താരിഖ് പേസ്റ്ററി മനോഹരമായ ഒരു കേക്ക് സമ്മാനമായി നല്‍കിയതിലുള്ള നന്ദിയും, ഒപ്പം നാച്ചോ ബഹ്‌റൈനോടുള്ള കടപ്പാടും ഐ എല്‍ എഫ് പ്രതിനിധികള്‍ അറിയിച്ചു.