ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല(FAT) ഇരുപത്തിയേഴാമത് വാര്‍ഷികവും ക്രിസ്മസ്-പുതുവത്സരാ ഘോഷവും 24-1-2025 വെള്ളി 6.30 pm ന് അദാരി ഗാര്‍ഡനില്‍ ഉള്ള ന്യൂസീസണ്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു.. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ്. ചെയര്‍മാന്‍ അഡ്വ: ആര്‍. സനല്‍ കുമാര്‍ മുഖ്യ അതിഥി ആയിരിക്കും.

പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ്, ശ്രീ. സുമേഷ് അയിരൂര്‍ (പിന്നണി ഗായകന്‍ ) എന്നിവര്‍ നടത്തുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. 1997 ല്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് പരസ്പരം അറിയുവാനും, സഹായിക്കുവാനുമായി രൂപീകരിച്ച തിരുവല്ലയെ സ്‌നേഹിക്കുന്നവരുടെ സംഘടനയാണ് FAT. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു നയിക്കുന്നത്. തിരുവല്ലയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം മുതല്‍ വീടു നിര്‍മ്മിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തനം വരെ നടപ്പിലാക്കി കഴിഞ്ഞു. സില്‍വര്‍ ജൂബിലിക്കു പ്രഖ്യാപിച്ച 25 കിഡ്‌നി രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു. ഇക്കഴിഞ്ഞ വര്‍ഷവും അനവധി രോഗികള്‍ക്കു FAT ന്റെ സഹായം എത്തിച്ചു നല്‍കുവാന്‍ സാധിച്ചു.

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന രണ്ട് ഗായകരും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. FAT നടത്തുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് ഇന്നു നടന്ന പത്രസമ്മേളനത്തിലൂടെ ഭാരവാഹികള്‍ അറിയിച്ചു.

FAT പ്രസിഡന്റ് റോബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മനോജ് ശങ്കരന്‍, രക്ഷാധികാരികളായ ശ്രീകുമാര്‍ പടിയറ, വര്‍ഗീസ് ഡാനിയേല്‍, ജന.കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനര്‍ ബ്ലസന്‍ മാത്യു, മാത്യു യോഹന്നാന്‍ (ജോയിന്റ് കണ്‍വീനര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ ജി ദേവരാജ്, വി. ഒ എബ്രഹാം, സജി ചെറിയാന്‍, ട്രഷറര്‍ േ്രജാബിന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോസഫ്, നിതിന്‍ സോമരാജന്‍, എന്നിവര്‍ എങ്കെടുത്തു. ഫാറ്റ് ജനറല്‍ സെക്രട്ടറി അനില്‍ പാലയില്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ശ്രീ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.