- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ ഇലക്ഷനിൽ രക്ഷിതാക്കൾ പങ്കാളികളാകണം -ഇന്ഡക്‌സ് ബഹ്‌റൈൻ
മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു തികച്ചും അഭിലഷണീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. 9 വർഷമായി പ്രിൻസ് നടരാജൻ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മറ്റിക്കെതിരെ ഒരു തരത്തിലുമുള്ള ക്രമക്കേടുകളോ ആക്ഷേപങ്ങളോ ഉന്നയിക്കാൻ ആവാത്തതിനാലാവാം നമ്മുടെ സംസ്‌കാരത്തിന് യോജിക്കാത്ത രീതിയിൽ പോലുമുള്ള വാർത്തകൾ പടച്ചുവിടുന്നതും രക്ഷിതാക്കളുടെ മനസ്സുകളിൽ ആഴത്തിലുള്ള മുറിവുകളും ചേരിതിരിവുകളും ഉണ്ടാക്കുവാനും ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ രാജ്യത്ത് സഹോദരന്മാരെ പോലെ കഴിയേണ്ടവരാണ് നാമെന്ന ബോധ്യം പോലും പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.2013 ൽ റിഫ സ്‌കൂൾ പണി കഴിപ്പിച്ചത് പഴ ഭരണസമിതിയാണ്. അതിന്റെ ആവശ്യത്തിനായി എടുത്ത ലോൺ തിരിച്ചടവിലേക്കായി ഡിസംബർ 2014 വരെ രക്ഷിതാക്കളിൽ നിന്നും അധികമായി പിരിച്ചെടുത്ത 778521 ദിനാർ വകമാറ്റി ചിലവഴിക്കുകയും ഒരു പൈസ പോലും ബാങ്കിൽ അടക്കാത്തവരാണ് കോവിഡ് മഹാമാരികാലത്തു ബാങ്ക് ലോൺ അടവിൽ മുടക്കം വന്നതിനെ എടുത്ത് പറഞ്ഞു ഇപ്പോഴത്തെ ഭരണസമിതിയെ അവഹേളിക്കുന്നത് എന്നത് വിരോധാഭാസമാണ്.
രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്തതിനെക്കാൾ എത്രയോ കൂടുതൽ സംഖ്യ ബാങ്കിൽ അടക്കുകയാണ് ഈ കമ്മറ്റി ചെയ്തത് എന്നതാണ് സത്യം. 12 ,000 ൽ പരം കുട്ടികളും 700 ഓളം ജീവനക്കാരും ഉള്ള നമ്മുടെസ്‌കൂളിൽ ഒരുപാട് പേർ ഒരുമിച്ചു ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചില തടസ്സങ്ങളും ചെറിയ പ്രയാസങ്ങളും ഉയർത്തിക്കാട്ടി ടോയ്‌ലറ്റ്‌സ് വൃത്തിഹീനമാണെന്നു പ്രചരിപ്പിക്കുന്നത് ഇന്ത്യൻ സ്‌കൂളിനോടും ഇന്ത്യൻ സമൂഹത്തോനോടും ഉള്ള അവഹേളനമാണ്. വർഷങ്ങൾക്ക് മുൻപ് എടുത്തുവെച്ച ഫോട്ടോസ് വരെ ഉപയോഗിച്ചാണ് സ്‌കൂളിനെ പൊതുമധ്യത്തിൽ അവഹേളിക്കുന്നത്. ഇത്തരം വില കുറഞ്ഞ വിവാദങ്ങൾ ഒഴിവാക്കപെടെണ്ടാതാണ്.
ഏതു കമ്മറ്റി ഭരിച്ചാലും സ്‌കൂൾ ഫെയറുകൾ സംഘടിപ്പിച്ചാണ് പ്രയാസം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുവാനും ജീവനക്കാരെ സഹായിക്കുവാനും ഉള്ള ഫണ്ട് കണ്ടെത്താറുള്ളത്. സ്‌കൂൾ ഫെയറിനെ പോലും എതിർത്ത് ഇവിടുത്തെ മന്ത്രാലയങ്ങളിൽ വലിയ പരാതികൾ കൊടുത്ത് ഇനിയൊരു സ്‌ക്കൂൾ ഫെയറിന് അനുമതി ലഭിക്കുവാൻ അവസരം നിഷേധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചത് പ്രതിപക്ഷം എന്ന് പറയുന്നവരാണ്. നമ്മുടെ മക്കൾ പഠിക്കുന്ന ഈ വലിയ കമ്മ്യൂണിറ്റി സ്‌കൂളിനെ ഇത്തരത്തിൽ ഉപദ്രവിക്കുകയല്ല വേണ്ടത്. ഞങ്ങൾക്ക് അധികാമില്ലെങ്കിൽ പിന്നെ സ്‌കൂളെ വേണ്ട എന്ന നിലപാട് അംഗീകരിക്കുവാൻ കഴിയില്ല.
ദീർഘവീക്ഷണം ഉള്ള രക്ഷിതാക്കളാണ് ഇന്ത്യൻ സ്‌കൂൾ ഭരിക്കേണ്ടത്. നമ്മുടെ കുട്ടികൾക്കാവശ്യമായ ഏറ്റവും ആധുനിക ജോലി സാധ്യതകൾ ഉള്ള സ്ട്രീമുകൾ പഠിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമായാണ് പിപിഎ ഭരണസമിതി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും ഉൾപ്പെടുത്തിയത് . ഇനിയും ബഹുദൂരം മുന്നോട്ട് പോവേണ്ടതുണ്ട്. ബിൽഡിങ്ങുകൾ കെട്ടിപൊക്കൽ മാത്രമല്ല സ്‌കൂളിന്റെ പുരോഗതി. പ്രഥമ പരിഗണന അക്കാദമിക് കാര്യങ്ങൾക്കാവണം. അത് തന്നെയാണ് പിപിഎ കഴിഞ്ഞ കാലങ്ങളായി ചെയ്തുവരുന്നതും. ഇവിടുത്തെ മന്ത്രാലയങ്ങളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ അഡ്‌മിഷൻ നൽകാൻ കഴിയൂ എന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ആ വിഷയത്തിൽ പ്രചാരണം നടത്തുന്നത്.
ഒരു തരത്തിലും നടപ്പിൽ വരുത്തുവാൻ കഴിയില്ല എന്നുറപ്പുള്ള കപടവാഗ്ദാനങ്ങൾ നൽകിയും നുണപ്രചാരണങ്ങൾ നടത്തിയും രക്ഷിതാക്കളെ വഞ്ചിക്കുകയാണ് പിപിഎ ക്കെതിരെ മത്സരിക്കുന്ന രണ്ടു പാനലുകളും ചെയ്യുന്നത്. വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മൂന്നു വർഷവും അതിൽ കൂടുതലും രക്ഷിതാക്കളായിരിക്കുന്നവരെ മാത്രാമാണ് പിപിഎ സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. മറ്റു പാനലുകളിൽ ഉള്ള പലരും ഏതാനും മാസങ്ങൾക്കുള്ളിൽ സ്‌കൂൾ രക്ഷിതാവല്ലാതാവും എന്നത് അവരുടെ ധാർമ്മികത വെളിവാക്കുന്നതാണ്. സ്വന്തം ബിസിനസ്സ് താല്പര്യങ്ങൾക്കപ്പുറം യാഥാർഥ്യ ബോധത്തോടെയുള്ള ഒരു ഉത്തരവാദിത്തവും മറ്റു രണ്ടു പാനലുകാർക്കും ഇല്ല എന്നതാണ് ഇതിലൂടെയെല്ലാം തെളിയുന്നത്.
തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് മാത്രമേ സ്‌കൂളിനെ ഉയർച്ചയിലേക്ക് നയിക്കുവാൻ കഴിയൂ. കഴിഞ്ഞ ആറ് വർഷമായി ഇന്ത്യൻ സ്‌കൂളിലെ സാമ്പത്തിക കാര്യങ്ങൾ അതി സമർത്ഥമായി കൈകാര്യം ചെയ്ത അഡ്വേ: ബിനു മണ്ണിൽ നേതൃത്വം കൊടുക്കുന്ന പിപിഎ പാനലിലെ എല്ലാ രക്ഷിതാക്കളെയും വിജയിപ്പിക്കണമെന്ന് ഇന്ഡക്‌സ് ബഹ്‌റൈൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.