കൊല്ലം പ്രവാസി അസ്സോസിയേഷന്‍ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അത്തപൂക്കളമത്സരത്തില്‍ സിമി സരുണ്‍ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി . ആഷാ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും , ജിബി ജോണ്‍ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്ത യോഗത്തില്‍ വച്ച് വിജയികള്‍ക്ക് ട്രോഫികളും, മെഡലുകളും, പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

യൂണിറ്റ് ഹെഡ് പ്രദീപ അനില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ , ട്രെഷറര്‍ മനോജ് ജമാല്‍ , സെക്രട്ടറിമാരായ അനില്‍ കുമാര്‍ , രജീഷ് പട്ടാഴി , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , മുന്‍ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു . യൂണിറ്റ് അംഗം ഉഷാ കൃഷ്ണന്‍ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു . മത്സരം വളരെ മികച്ച നിലവാരം പുലര്‍ത്തി എന്നു വിധികര്‍ത്താക്കള്‍ ആയിരുന്ന സന്തോഷ് തങ്കച്ചന്‍, രാജേശ്വരി പത്മനാഭന്‍ എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ കെ. പി. എ സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ പങ്കെടുത്തു. യൂണിറ്റ് അംഗം അര്‍ച്ചന അനന്ദു മത്സരം നിയന്ത്രിച്ചു.