- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
വയനാടിന്റെ അതിജീവനത്തിന് ഐ.വൈ.സി.സി ബഹ്റൈന്റെ കൈത്താങ്ങ്
മനാമ : വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്റൈന്‍. ഐ.വൈ.സി.സി ബഹ്റൈന്‍ സാന്ത്വന സ്പര്‍ശം പദ്ധതിയില്‍ ഉള്പെടുത്തിക്കൊണ്ട്, ആദ്യഘട്ട പദ്ധതിയായി അര്‍ഹതപ്പെട്ട 3 പേര്‍ക്ക് ജീവനോപാധി എന്ന നിലയില്‍ മൂന്നു ഓട്ടോറിക്ഷകള്‍ നല്‍കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉപജീവനത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പദ്ധതിയുടെ നടത്തിപ്പിനായിഫാസില് വട്ടോളി കണ്‍വീനറായും, വിന്‍സു കൂത്തപ്പള്ളി, റിനോ സ്കറിയ, നിധീഷ് ചന്ദ്രന്, ഷിഹാബ് കറുകപുത്തൂര്‍,അന്‍സാര്‍ […]
മനാമ : വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്റൈന്‍. ഐ.വൈ.സി.സി ബഹ്റൈന്‍ സാന്ത്വന സ്പര്‍ശം പദ്ധതിയില്‍ ഉള്പെടുത്തിക്കൊണ്ട്, ആദ്യഘട്ട പദ്ധതിയായി അര്‍ഹതപ്പെട്ട 3 പേര്‍ക്ക് ജീവനോപാധി എന്ന നിലയില്‍ മൂന്നു ഓട്ടോറിക്ഷകള്‍ നല്‍കും.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉപജീവനത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
പദ്ധതിയുടെ നടത്തിപ്പിനായിഫാസില് വട്ടോളി കണ്‍വീനറായും, വിന്‍സു കൂത്തപ്പള്ളി, റിനോ സ്കറിയ, നിധീഷ് ചന്ദ്രന്, ഷിഹാബ് കറുകപുത്തൂര്‍,
അന്‍സാര്‍ ടി.ഇ, ഷാഫി വയനാട് എന്നിവര്‍ അംഗങ്ങളായും 7 അംഗ കമ്മിറ്റി രൂപീകരിച്ചു
ദുരിതബാധിതരുടെ തൊഴില്‍, വിദ്യാഭ്യാസ, ഉപജീവന മാര്‍ഗ മേഖലകളിലടക്കം പദ്ധതികളുടെ തുടര്‍ച്ച ഉണ്ടാകുമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, ദേശീയ ചാരിറ്റി വിങ് കണ്‍വീനര്‍ സലീം അബൂത്വാലിബ് എന്നിവര്‍ പത്ര പ്രസ്ഥാവനയില്‍ അറിയിച്ചു.